കാസര്‍കോട്. മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ അനില്‍ ആന്റണിയെക്കൂടെ പ്രതി ചേര്‍ത്തു. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. കാസര്‍കോട് സൈബര്‍ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.
ആനന്ദി നായര്‍ എന്ന എക്സ് ഐഡിക്കെതിരെയും പോലീസ് കേസെടുത്തു. ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ഥികള്‍ നടത്തി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാണ് കേസ്. ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാണ് കേസ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ എംടി സിദ്ധാര്ഥന് ജില്ലാ പോലീസ് മേധാവിക്കാണ് ഇത് സംബധിച്ച പരാതി നല്‍കിയത്.