കറുപ്പിക്കാനും ഷൂട്ട് കഴിയുമ്പോൾ എല്ലാം തേച്ചൊരച്ച്‌ കളയാനും കുറെ പാടുപെട്ടു- അഞ്ജലി നായര്‍

ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്.

ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ അയല്‍ക്കാരിയായ സരിതയെ അവതരിപ്പിച്ച നടി അഞ്ജലി നായര്‍ക്ക് പ്രശംസകളാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.120ലേറെ സിനിമകളുടെ ഭാഗമായ അഞ്ജലിക്ക് ദൃശ്യം 2വിലെ പ്രകടനത്തിന് ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അഞ്ജലി. ഒരു കുടുംബം പോലെ ആഘോഷമായിരുന്നു സെറ്റിലെന്നാണ് അഞ്ജലി പറയുന്നത്.

മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജിതേഷേട്ടനും ടീമുമൊക്കെ ഏറെ പാടുപെട്ടു. സിനിമയില്‍ തന്നെ കറുപ്പിക്കാനും ഷൂട്ട് കഴിയുമ്പോൾ എല്ലാം തേച്ചൊരച്ച്‌ കളയാനും വലിയ പാടുപെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡമൊക്കെ പാലിച്ചായിരുന്നു ഷൂട്ട്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു.

2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്.