ചിത്രാമ്മയെ വിമർശിച്ചതോടെ ഇടത് സാംസ്‌കാരിക ലോകത്തെ സ്യൂഡോ നിലപാട് സിംഹം ആയി മാറിയ യുവ​ഗായകൻ, സ്റ്റേറ്റ് അവാർഡ് വിന്നറാണത്രേ

സംസ്ഥാന അവാർഡ് ജേതാവായ ഗായകനെ പലരും അറിഞ്ഞത് ചിത്രാമ്മയെ വിമർശിച്ചതിന് ശേഷം. ചുരുക്കത്തിൽ ചിത്ര ചേച്ചി കാരണം നാലഞ്ചു ദിവസമായിട്ട് പുള്ളിക്ക് ലൈം ലൈറ്റിൽ നിൽക്കാൻ പറ്റി. ഗായകൻ സൂരജിനെ വിമർശിച്ച് അഞ്ജു പാർവ്വതി. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഗായിക കെ എസ് ചിത്രയുടെ പരാമർശവും തൊട്ടുപിന്നാലെ സൂരജ് നടത്തിയ വിമർശനവുമൊക്കെ വലിയ ചർച്ചയായിരുന്നു.ഇതിനു പിന്നാലെയാണ് അഞ്ജുവിന്റെ പ്രതികരണം. 2016 ൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ ഗായകന് 2024 വരെ ടൈം എടുത്തു നാലാൾ അറിയുവാൻ!! അതിന് രാമക്ഷേത്രവും ചിത്രചേച്ചിയും വേണ്ടി വന്നു.

അഞ്ജു പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

2016 ൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ ഗായകന് വാരി കോരി അവസരങ്ങൾ കിട്ടിയത് കൊണ്ടായിരിക്കും ആ പേര് പലരും അറിഞ്ഞത് ചിത്രാമ്മയെ വിമർശിച്ചതിന് ശേഷമായി പോയത്
2016 ൽ നിന്നും നിലപാട് എടുത്ത് എടുത്ത് ഭരണഘടനയെ കൂടെ കൂട്ടി വന്നോണ്ട് ആവും 2024 വരെ ടൈം എടുത്തത് നാലാൾ അറിയുവാൻ!! അതിന് രാമക്ഷേത്രവും ചിത്രചേച്ചിയും വേണ്ടി വന്നു. 2024ൽ ചിത്രചേച്ചിയെ വിമർശിക്കും മുമ്പ് കൊട്ട കണക്കിന് അവസരം ആയിരുന്നത്രേ
ഭരണഘടനയെ വല്ലാണ്ട് സ്നേഹിച്ച ഗായകൻ ഇതിനിടയിൽ സജി മന്ത്രി ഭരണഘടനയെ കുന്തം കുടചക്രം എന്നൊക്കെ വിളിച്ചു ബഹുമാനിച്ചപ്പോൾ സന്തോഷം കൊണ്ട് ഗദ്ഗകണ്ഠനായി പോയി. അതോണ്ട് അന്ന് ഒന്നും പറയാൻ സമയം കിട്ടിയില്ല
പിന്നെ നിലപാടിന്റെ കാര്യത്തിൽ പണ്ടേ പുലിയായിരുന്നത്രേ ഗായകൻ!!
ആലായാൽ തറ വേണം എന്ന ഗാനത്തെ പുരോഗമനരീതിയിൽ മാറ്റി പാടിയപ്പോൾ എല്ലാവരും കരുതി ആഹാ, പയ്യൻ നിലപാട് സിംഹം ആണല്ലോ എന്ന്. ” മനുഷ്യന് മാമൂല്‍ വേണ്ട, മംഗല്യത്തിനു സ്വര്‍ണ്ണേ വേണ്ട” എന്ന് പാടിയ പയ്യന്റെ വിവാഹചിത്രം കണ്ട് നിലപാട് തറകൾ ഞെട്ടി പോയി. ആപാദചൂഡം മലബാർ ഗോൾഡ് ഷോറൂം!!
കഴിഞ്ഞില്ല,നിലവിളക്കല്ല, മങ്ങാതിരിപ്പാന്‍ നിലപാടൊന്ന് വേണം എന്ന് പിന്നെയും നീട്ടി പാടിയ നിലപാടന്റെ വിവാഹചിത്രത്തിൽ ദേ നില്ക്കുന്നു ആറടി നീളത്തിൽ ഒരു മുട്ടൻ നെലവിളക്ക്, അതും അഞ്ചു് തിരി ഇട്ടത്.
ഏറ്റവും മുട്ടൻ കോമഡി എന്താച്ചാൽ പൗരനായാൽ ബോധം വേണം
പാരിൽ സമാധാനം വേണം
പ്രജയെന്നും രാജനെന്നും പദവി വേണ്ടാ എന്ന് നീട്ടി പാടിയ ഗായകന് മുന്നിൽ ദാ പോകുന്നു ആധുനിക രാജാവും അകമ്പടിക്കാരും കെ ബസ്സിൽ. രാജാവിന്റെ നാട് കാണൽ മഹാമഹം കാരണം പാവം ജനം പൊറുതി മുട്ടിയപ്പോൾ അതിനെതിരെ കമാന്ന് പറയാത്ത ഗായകന് അറിയാം അതിനെതിരെ എന്തെങ്കിലും മൊഴിഞ്ഞാൽ ഇന്നോവ വീട്ടിന്റെ മുറ്റത്ത് കിടന്ന് തിരിയും എന്ന്
അറ്റൻഷൻ സീക്കിങ് സിന്ധ്രോം മുറ്റി നിന്ന ഒരു ദിവസം രാവിലെ കാണുന്നു മഹാഗായിക ചിത്രചേച്ചിയുടെ വീഡിയോ. ഉടനെ ഓന്റെ നിലപാട് മൂട്ടിന് തീ പിടിച്ചു.. ഉടനെ രാമക്ഷേത്രം, വർഗ്ഗീയത, വിഗ്രഹങ്ങൾ ഉടയുന്നു എന്നൊക്കെ പറഞ്ഞു ഒരു നീണ്ട പോസ്റ്റ്‌ ഇട്ടു. നാലാൾ അത് ശ്രദ്ധിച്ചില്ലെന്ന് കണ്ട് ഉടൻ അടുത്ത അടവ് നയം -സൈബർ ആക്രമണം!! അതും വലുതായിട്ട് ഏശുന്നില്ല എന്നായപ്പോൾ ദേ അടുത്തത് ഞാൻ രാജി വയ്ക്കണേ എന്ന്
ചുരുക്കത്തിൽ ചിത്ര ചേച്ചി കാരണം നാലഞ്ചു ദിവസമായിട്ട് പുള്ളിക്ക് ലൈം ലൈറ്റിൽ നിൽക്കാൻ പറ്റി. കഴിഞ്ഞില്ല നേരെ മാനവീയം വീഥിയിൽ ചെന്ന് മനുഷ്യചങ്ങലയുടെ റീൽ സോങ്ങും പാടി ഇടതന്മാരുടെ നിലപാട് മൂർത്തിയായി അവരോധിക്കപ്പെട്ടു

ഒറ്റ പോസ്റ്റ്‌ കൊണ്ട് ഇടത് സാംസ്‌കാരിക ലോകത്തെ സ്യൂഡോ നിലപാട് സിംഹം ആയി മാറിയ യുവ ഗായകന് ആയിരം ജൈവ ഗുൽമോഹർ ബോക്കെകൾ
എന്താല്ലേ!!!