കേരളത്തിൽ വികസനം നടക്കുന്നത് ക്രിമിനലുകളുടെ ക്രൈം റെക്കോർഡുകളിൽ മാത്രം- അഞ്ജു പാർവതി പ്രഭീഷ്

ആലുവയിൽ എട്ട് വയസുകാരി പീഡനത്തിനിരയായയത് കഴിഞ്ഞ ദിവസമാണ്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രിസ്റ്റൽ രാജ് എന്ന കൊടും ക്രിമിനലായ കൊക്ക് സതീഷ് പീഡിപ്പിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളിയായ ഒരു അഞ്ചു വയസുകാരി പീഡനത്തിനിരയായി മരണപ്പെട്ട അതേ സ്ഥലത്തുവെച്ചാണ് വീണ്ടും ഒരു കുഞ്ഞിന് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കൊക്ക് സതീഷ് കൊടും ക്രമിനലാണെന്നാണ് പോലിസ് പറയുന്നത്. എങ്ങനെയാണ് ഒരു ക്രൈം ചെയ്ത പ്രതി വീണ്ടും വീണ്ടും സമാന ക്രൈമുകൾ ചെയ്യുന്നത്?? അപ്പോൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതി വെറും നോക്കുകുത്തി മാത്രമാണോയെന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

അഞജുവിന്റെ കുറിപ്പിങ്ങനെ

ആലുവയിൽ പിടിയിലായ ക്രിസ്റ്റൽ രാജ് എന്ന കൊക്ക് സതീഷ് കൊടും ക്രിമിനൽ എന്ന് പോലീസ്!! അയാളുടെ പേരിൽ എഴോളം കേസുകൾ. അതിൽ അഞ്ചെണ്ണം മോഷണം, രണ്ടെണ്ണം പീഡനം!! എങ്ങനെയാണ് ഒരു ക്രൈം ചെയ്ത പ്രതി വീണ്ടും വീണ്ടും സമാന ക്രൈമുകൾ ചെയ്യുന്നത്?? അപ്പോൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതി വെറും നോക്കുകുത്തി മാത്രമാണെന്ന് അർത്ഥം. അതായത് ഇവിടെ വികസനം നടക്കുന്നത് ക്രിമിനലുകളുടെ ക്രൈം റെക്കോർഡുകളിൽ മാത്രമാണ്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ടാണ് ഓരോ ക്രിമിനലും ജീവിക്കുന്നത്. അവർക്ക് ഇവിടെ ആരെയും ഭയമില്ല. ഏത് കൊടും ക്രൈം ചെയ്താലും കൂടിയാൽ നാലഞ്ചു മാസം അകത്ത് കിടന്ന് നന്നായി തിന്ന് കൊഴുത്ത് പുറത്തിറങ്ങി വീണ്ടും അതേ ക്രൈം ആവർത്തിക്കാൻ അവർക്ക് കഴിയുന്നു.

നേരത്തെ ഇലന്തൂർ നരബലി കേസിലെ ഷാഫിയെ പിടിച്ചപ്പോഴും പോലീസ് പറഞ്ഞത് അവൻ കൊടും ക്രിമിനൽ ആണെന്ന് ആയിരുന്നു. ഷാഫി വൃദ്ധയായ ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചിട്ട് അറസ്റ്റിൽ ആയ പ്രതി ആയിരുന്നു. എന്നിട്ടോ? ഒന്നും ഉണ്ടായില്ല. വീണ്ടും പുറത്ത് വന്ന് രണ്ട് സ്ത്രീകളെ അറുത്തു മുറിച്ചു കഷണങ്ങൾ ആക്കി കൊന്ന് മൂടി. ഇപ്പോൾ പിടിയിലായ ഈ ക്രിസ്റ്റൽ രാജും തിരുവനന്തപുരം ചെങ്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ പീഡിപ്പിച്ചവൻ ആണെന്ന് പോലീസ് തന്നെ പറയുന്നു. അപ്പോൾ കൊടും ക്രിമിനലുകൾ ഇങ്ങനെ കയറൂരി വിട്ട് നിരപരാധികളെ കൊന്ന് കൊല വിളിക്കുന്നത് ആണോ നീതി നിർവ്വഹണം???

ഇവറ്റകളെ വെറുതെ പിടിച്ചു അകത്തിട്ട് നമ്മുടെ നികുതിപ്പണം എടുത്ത് തീറ്റിപ്പോറ്റി, തിന്നത് എല്ലിനിടയിൽ കുത്തുമ്പോൾ പുറത്ത് ഇറങ്ങി വീണ്ടും പാവം മനുഷ്യരെ തച്ചുടയ്ക്കാൻ ആണെങ്കിൽ എന്തിന് ഇവിടെ നിയമനിർവ്വഹണം??? ആലുവയിൽ ഒരു കൊടും പാതകം നടന്നിട്ട് ഒരു മാസം ആയതേ ഉള്ളൂ. അതിനിടയിൽ വീണ്ടും സമാനമായ ഒരു ക്രൈം!! അപ്പോൾ അന്ന് ആ മോൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ ഭരണകൂടവും കമ്മിക്കൂട്ടങ്ങളും പാടി നടന്നത് പോലീസ് പെട്രോളിംഗ് അവിടെ ശക്തമാക്കും, മാർക്കറ്റ് ഏരിയയിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഒക്കെ ലൈറ്റും സുരക്ഷയും കൂട്ടും എന്നൊക്കെ ആയിരുന്നല്ലോ. എന്നിട്ട് എന്തുണ്ടായി??? മുഖ്യന്റെ സുരക്ഷ വീണ്ടും വീണ്ടും കൂട്ടി.!! ഇന്നലെ ആ കൊടും ക്രൈം നടക്കുമ്പോൾ അടുത്തുള്ള ഗസ്റ്റ് ഹൗസിൽ വൻ സുരക്ഷാവലയത്തിൽ ആയിരുന്നു കേരളാ മുഖ്യൻ!!അത്ര തന്നെ!
കിറ്റ് കിട്ടിയത് അല്ലേ, അനുഭവിച്ചോ!!!