മമ്മൂട്ടിയുടെ അനിയത്തിയാണോ, മഞ്ജുവിന്റെ പുതിയ ചിത്രത്തിന് ​ഗംഭീര അഭിപ്രായം

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

തന്റെ ഏറ്റവും പുതിയ ചിത്രം ആരാധകർക്കിയാ പങ്കുവച്ചിരിക്കുകയാണ് താരം. Make someone smile everyday, but never forget you are someone too! എന്ന കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയുടെ അനിയത്തിയാണോ, പ്രായം പിന്നോട്ടാണോ പോകുന്നത് എന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.

മഞ്ജുവാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം.മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സറീന വഹാബ്, സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.