അപ്പൻ മരിച്ച് രണ്ട് വർഷം ആയപ്പോളെ അഭിനയിക്കാൻ പോയതിന് ആളുകൾ കുറ്റപ്പെടുത്തി- അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി നിരവധി അവസരങ്ങളെത്തി. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. ഇപ്പോളിതാ സിനിമയിൽ അഭിനയിക്കാനെത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു ഞെട്ടലുണ്ടായിരുന്നു.ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്.അത് വേണോ?ഇത് വേണോ?ആകെ ആശയക്കുഴപ്പം.അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടുക്കന്നതേയില്ല.വീട്ടിൽ ആകെയുള്ള വരുമാനം എന്റെ ജോലിയാണ്.ആരോടും പറയാതെയാണ് ഞാൻ ഷൂട്ടിം​ഗിന് പോയത്. ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കരയുന്ന അമ്മയെയാണ് കാണുന്നത്. അവൾ നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, ഇതൊക്കെയായിരുന്നു എല്ലാവരുടെയും സംസാരം. ആ രണ്ടുമാസക്കാലത്ത് ആകെ കയ്യിലുണ്ടായിരുന്നത് ഇരുനൂറ് രൂപയാണ്

അത് കളയുന്നതിനെ കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.പക്ഷേ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എന്റെ മനസ് പറഞ്ഞ് കൊണ്ടേയിരുന്നു.ഞാൻ ഹോസ്പിറ്റലിലെ ഡയറക്ടേഴ്‌സിനോട് അഭിപ്രായം ചോദിച്ചു.അവർ കിട്ടിയ അവസരം കളയണ്ടെന്ന് പറഞ്ഞു.രണ്ട് മാസം ലീവ് എടുത്ത് പൊയ്‌ക്കോളു എന്ന് പറഞ്ഞു.അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കായ തീരുമാനമെടുത്തു.ജോലി കളഞ്ഞ് സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം. അപ്പൻ മരിച്ചിട്ട് രണ്ട് കൊല്ലമേ ആയുള്ളു.അപ്പോഴെക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞ് ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും ഉണ്ടായിരുന്നു