മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും, നമ്മളൊന്നും ആരും അല്ല- അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി നിരവധി അവസരങ്ങളെത്തി. അന്നയുടേതായി റീലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിമാലി. ലോക്ക് ഡൗൺ കാലത്ത് നേപ്പാളിൽ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തിൽ നടൻ ബിബിൻ ജോർജിന്റെ ഭാര്യയായാണ് അന്ന എത്തുന്നത്.

മമ്മൂക്കക്കൊപ്പം മധുരരാജയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ, മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാൽ പോലും നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാൻ തിരിഞ്ഞുനോക്കും പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന്. ആരും ഉണ്ടാവില്ല.

അത്രയും ഡൗൺ ടു എർത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്പോൾ തന്നെ ഞാൻ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഭയങ്കര പേടിയും ടെൻഷനുമായിരുന്നു.സീൻ എടുക്കുമ്പോൾ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്. ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും,