അവ്യക്തമായ ചിത്രം പങ്കുെവച്ച് അന്ന, കാമുകനാണോയെന്ന് സോഷ്യൽ മീഡിയ

പ്രിയ താരം അന്ന രേഷ്മ രാജൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അവ്യക്തമായ ചിത്രങ്ങൾ ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കാം എന്നാണ് ചിത്രത്തിനൊപ്പം അന്ന കുറിച്ചത്.

അന്നയുടെ പിന്നിൽ ആരോ ഒളിച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇരുവരും കൈകൾ കോർത്തു പിടിച്ചിട്ടുണ്ട്. വൈറലായ ചിത്രത്തിന് നിരവധി കമറ്റുകളാണ് ഉയർന്നു വരുന്നത്. അന്നയുടെ കാമുകനാണോ, ആ കണ്ണുകൾ മനോഹരമാണ്, സംതിങ് ഫിഷി തുടങ്ങിയ കമന്റുകളാണുള്ളത്.

അങ്കമാലി ഡയറീസ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് അന്ന രേഷ്മ രാജൻ സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി നിരവധി അവസരങ്ങളെത്തി. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. പിന്നീട് സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചു. രണ്ട്, തിരിമാലി, ഇടുക്കി ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.