ഞാനെന്റെ പുതിയ ഇഷ്ടം കണ്ടെത്തിയെന്ന് അന്ന രേഷ്മ രാജന്‍, വൈറലായി ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഒരു പരസ്യ ഹോര്‍ഡിംഗില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി. ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്‌സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോര്‍ഡിംഗില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസ് നിര്‍മ്മാതാവ് വിജയ് ബാബുവും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും സിനിമയിലേക്ക് അന്നയെ ക്ഷണിച്ചത്.

ഓഡീഷനിലൂടെയാണ് അന്നയെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് 86 പുതുമുഖങ്ങള്‍ക്ക് ഒപ്പം അന്നയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നാട്ടുകാരായ മറ്റുപല പെണ്‍കുട്ടികളെയും പോലെ നഴസിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി. എന്നാല്‍ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് പറയുകയാണ് അന്ന.

സോഷ്യല്‍ മീഡിയകളിലും സജീവമാണ് അന്ന. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ രേഷ്മ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. രാത്രിയില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് അന്ന പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഞാനെന്റെ പുതിയ ഇഷ്ടം കണ്ടെത്തി എന്നാണ് നടി കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നടിയുടെ പോസ്റ്റ് വൈറലായി.