ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം, യാത്രക്കാരന്‍ കത്തിവീശി

കോഴിക്കോട്. ടിടിഇയ്ക്ക് നേരെ ട്രെയിനില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച രാവിലെ മംഗളൂരു ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ടിടിയെ അക്രമിച്ച പ്രതി ബിജുകുമാറിനെ റെയില്‍വേ പോലീസ് പിടികൂടി. പരിക്കേറ്റ ടിടിഇ ചികിത്സയിലാണ്. ട്രെയിന്‍ വടകരയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇയാള്‍ ട്രെയിന്‍ കണ്ണുരില്‍ നിന്നും പുറപ്പെട്ടപ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നു. എസ് 10 കോച്ചിലാണ് സംഭവം ഉണ്ടാകുന്നത്. ടിടിഇയ്ക്ക് നേരെ പ്രതി കത്തി വിശുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം വനിതാ ടിടിഇയെ യാത്രക്കാരന്‍ ട്രെയിനില്‍വെച്ച് ആക്രമിച്ചിരുന്നു. മംഗളൂരു ചെന്നൈ എക്‌സ്പ്രസിലായിരുന്നു സംഭവം.

പാലക്കാട് സ്വദേശിയായ രജിതയെ യാത്രക്കാരന്‍ അക്രമിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സാധാരണ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതിനാണ് അക്രമിച്ചത്. സംഭവത്തില്‍ പ്രതിയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.