രാവിലെ എഴുന്നേൽക്കണമെങ്കിൽ മോഹൻലാലിനെ ഞാൻ വിളിച്ച് എഴുന്നേൽപ്പിക്കണം, ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധം അറിയാത്തവരില്ല.. അത്രക്ക് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മോഹൻലാൽ എന്ന താരരാജാവിൻ്റ നിഴലായി ആൻ്റണി പെരുമ്പാവൂർ മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിട്ടു. ഡ്രൈവറായി തുടങ്ങിയ കരിയറിൽ നിന്ന് 25 മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൻ്റണി പെരുമ്പാവൂ‍‍ർ. മോഹൻലാൽ നായകനായ പല സിനിമകളിലും വളരെ രസകരമായ ചില ആന്റണി പെരുമ്പൂരിന്റെ കാമിയോ റോളുകൾ കാണാം. ഇപ്പോഴിതാ താനും മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. വാക്കുകൾ,

രാവിലെ എഴുന്നേൽകണമെങ്കിൽപോലും താൻ വിളിച്ച് എഴുന്നേൽപ്പിക്കണം, പലപ്പോഴും മോഹൻലാൽ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധ പ്രകാരമാണ് മോഹൻലാൽ അങ്ങനെ ചെയ്യുന്നതെന്നും. താൻ പറഞ്ഞാൽ മോഹൻലാൽ കേൾക്കാറുണ്ട്

ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹൻലാൽ
30 വർഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയിൽ റെയിൽവേ സ്റ്റേഷനിൽനിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചർച്ചകൾ നടക്കുമ്പോഴും ലാൽ സാർ ചോദിക്കും, ‘ആന്റണി ഇതിൽ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തിൽ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചത്’