ആദ്യ പ്രതിഫലം സീറോ, വെളിപ്പെടുത്തലുമായി അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

അതേസമയം സിനിമയിലെ തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തുകയാണ്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടന്ന ചോദ്യോത്തര വേളയിലാണ് അനു സിത്താര മനസുതുറന്നത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ഒരു തുകയും ലഭിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്, തന്റെ ആദ്യ വരുമാനം സീറോയാണെന്ന് പറയുന്നു. ചിങ്ങിണി എന്നാണ് വീട്ടിൽ വിളിക്കുന്നത്. അച്ഛന്റെ പേര് അബ്ദുൾ സലാം. അമ്മ രേണുക.