എയ്ഡ്‌സ് വരും അനുമോളെ, പെണ്ണുങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ കെട്ടിയാല്‍ എമന്ന് കമന്റ്, ചുട്ട മറുപടി നല്‍കി അനുമോള്‍

പലപ്പോഴും സിനിമ സീരിയല്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും നേര വിമര്‍ശനങ്ങളും അതിരുവിട്ട കമന്റുകളും ലഭിക്കാറുണ്ട്. ഇതൊരു നിത്യ സംഭവമാണ്. നടിമാരാണ് കൂടുതലായും ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നത്. ചിലര്‍ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ തന്റെ പോസ്റ്റിന് താഴെ മോശമായി കമന്റ് ചെയ്തയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുമോള്‍.

സജിന്‍ ബാബു സംവിധാനം ചെയ്ത് കനി കുസൃതി നായികാവേഷം അവതരിപ്പിച്ച ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം അനുമോള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഒരാള്‍ മോശമായ കമന്റുമായി എത്തിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു അനുമോള്‍ പോസ്റ്റ് പങ്കുവെച്ചത്.

ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ‘എയ്ഡ്‌സ് വരും അനുമോളെ, പെണ്ണുങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ കെട്ടിയാല്‍. സയന്‍സ് ആണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ അതിനുള്ള മറുപടിയും ഉടന്‍ തന്നെ അനുമോള്‍ നല്‍കുകയും ചെയ്തു. ‘ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ’ എന്നായിരുന്നു അനുമോള്‍ടെ മറുപടി കമന്റ്. അനുമോളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

പലര്‍ക്കും അനുമോള്‍ നേരിട്ട് മറുപടി നല്‍കിയിട്ടുമുണ്ട്. പേരിനൊരാള്‍, പത്മിനി, താമര, ഉടമ്പടി, പെന്‍ഡുലം, വാക്കിംഗ് ഓവര്‍ വാട്ടര്‍, മൈസൂര്‍ 150 കിലോമീറ്റര്‍ തുടങ്ങിയ സിനിമകളാണ് അനുമോളുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.