ആള്‍ ദൈവത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി അനുപ്രിയ

പല നടിമാരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇത്തരത്തില്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുപ്രിയ ഗോയങ്ക. ആള്‍ ദൈവത്തില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് നടി പങ്കുവെച്ചിരിക്കുന്നത്. 18-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് അനുപ്രിയ തുറന്ന് പറയുന്നത്. തന്റെ കുടുംബം മുഴുവന്‍ അയാളെ വിശ്വസിച്ചിരുന്നു വെന്നും ഭാഗ്യം കൊണ്ടാണ് അന്ന് അയാളില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് എന്നും താരം പറയുന്നു.

ബോബി ഡിയോള്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ആശ്രമം എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ താരമാണ് അനുപ്രിയ. സീരീസ് പറയുന്നതും ആള്‍ ദൈവവുമായി ബന്ധപ്പെട്ട കഥയാണ്. ഒരു ദേശീയ മാധ്യമത്തോട് അനുവദിച്ച അഭിമുഖത്തിലാണ് ആള്‍ ദൈവവുമായ ബന്ധപ്പെട്ട മോശം അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കിയത്.

അച്ഛന്‍ വലിയ വിശ്വാസിയായിരുന്നു. ആത്മീയ ആചാര്യന്‍മാരിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. അത് അച്ഛന്‍, ഭര്‍ത്താവ് എന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും അദ്ദേഹത്തെ അത് പിന്നോട്ടടിപ്പിച്ചു. ആത്മീയ ആചാര്യനെ കുടുംബത്തിന് മുഴുവനും വിശ്വാസമായിരുന്നു. അന്ന് തനിക്ക് 17-18 വയസായിരുന്നു.കൂടിക്കാഴ്ചകളില്‍ നിന്നും കുഴപ്പമുണ്ട് എന്ന സൂചനകള്‍ തനിക്ക് ലഭിച്ചിരുന്നു. ആ സംഭവത്തോടെ താന്‍ സ്വയം സംശയിച്ചു തുടങ്ങി. ജീവിതത്തിലെ മോശം അനുഭവങ്ങളില്‍ ഒന്നായിരുന്നു അത് എന്ന് അനുപ്രിയ വ്യക്തമാക്കി. ഡിഷ്യൂം, പദ്മാവത്, ടൈഗര്‍ സിന്ധാ ഹെ, വാര്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരമാണ് അനുപ്രിയ.