പ്രണയിക്കുമ്പോൾ സെക്സ് ചെയ്താലും കുഴപ്പമില്ല, വിവാഹം കഴിക്കുമ്പോൾ മൂന്നുവട്ടം ചിന്തിക്കണം- അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ‌ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്.

ഇപ്പോളിതാ പ്രണയിക്കുന്നവർക്ക് അനുശ്രീ നൽകിയ ഉപദേശമാണ് ശ്രദ്ധനേടുന്നത്. ആരോടും പ്രണയിക്കരുതെന്നോ പ്രണയിക്കുമ്പോൾ സെക്സ് ചെയ്യരുതെന്നോ താൻ പറയില്ല. എന്നാൽ വിവാഹത്തിലേക്ക് കടക്കുമ്പോൾ ഒരു മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം എന്നാണ് അനുശ്രീ പറഞ്ഞത്. വാക്കുകളിങ്ങനെ,

പ്രണയിക്കുന്നവരോട് ഞാൻ ഒരിക്കലും പ്രണയിക്കേണ്ടന്ന് പറയത്തില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോഴാണ് അവർക്ക് അതിനോടുള്ള വാശി കൂടുന്നത്. അതുകൊണ്ട് വേണ്ടായെന്ന് ഞാൻ ഒരിക്കലും പറയില്ല. പ്രണയിച്ചോളു. ആവശ്യത്തിനധികം പ്രണയിച്ചോളൂ. ഇന്നത്തെ കാലത്ത് അമ്മമാര് പറയുന്നത് അവന്റെ കൂടെ പോകരുത്. അവന്റെ കൂടെ ഇരിക്കരുത് എന്നൊക്കെയാവും. അങ്ങനെയൊന്നുമില്ല നിങ്ങൾക്ക് സെക്‌സ് ചെയ്യാനാണ് ഇഷ്ടമെങ്കിൽ അയാളുടെ കൂടെ അതും ചെയ്തോളു. അതൊന്നും വേണ്ടായെന്ന് ഞാൻ പറയില്ല. പക്ഷെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അത്രയേ ഉള്ളു. നാളെ അതൊരു തെറ്റായ രീതിയിലേക്ക് പോകരുത്. സെക്‌സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല, പക്ഷെ കല്യാണം കഴിക്കുന്നതിന് രണ്ടല്ല മൂന്ന് വട്ടമെങ്കിലും ചിന്തിക്കണം. കാരണം അങ്ങനൊയൊരു എടുത്തു ചാട്ടം ബാധിക്കുന്നത് ഒരാളെ മാത്രമായിരിക്കില്ല മുഴുവൻ കുടുംബത്തെയും ആയിരിക്കും. അപ്പുറത്ത് ഉള്ള ആളുടെയും കുടുംബത്തെ ബാധിക്കും

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്