മഞ്ഞസാരിയിൽ സുന്ദരിയായി വളകാപ്പ് ചടങ്ങിൽ അനുശ്രി

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്

ഇരുവരുടെയും ജീവിതത്തിൽ വലിയൊരു സന്തോഷം എത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുകയാണ്. നടിയുടെ വളകാപ്പ് ചടങ്ങ് ആയിരുന്നു അടുത്തിടെ നടന്നത്. ഇതിൻറെ ചിത്രമാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. താരങ്ങളും പ്രേക്ഷകരും ഒരു പോലെ തന്നെ ഇപ്പോൾ നടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. താരത്തിന് എത്രയാണ് മാസം എന്ന് അറിഞ്ഞിട്ടില്ല. അത് അറിഞ്ഞാൽ ഉടൻ തന്നെ മാധ്യമങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു അനുശ്രിയുടെ തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.