തലിബാൻ മോഡൽ വസ്ത്രം ധരിക്കാൻ പറ്റില്ല, തല മറച്ചോളൂ, മുഖം മറയ്ക്കരുത്- എ പി അബ്ദുള്ളക്കുട്ടി

തലിബാൻ മോഡലിൽ വസ്ത്രം ധരിക്കാൻ പറ്റില്ലെന്ന് സൂചിപ്പിച്ച് ഹിജാബ് വിവാദത്തിൽ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് ഏതിരാണ് സ്കൂളുകൾ … നമ്മുടെ പൊതുബോധം. മുസ്ലിം സമുദായം ഇന്ന് നയിക്കപ്പെടുന്നത് തീവ്രവാദികളുടെ കൈയ്യിലാണ്. അതിനെതിരെ സമുദായത്തിലെ പുരോഗമനവാദികൾ രംഗത്ത് വരണം’, അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി.

നേരത്തെ, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പഴയ കാലം അബ്‌ദുള്ളക്കുട്ടി ഓര്മിപ്പിച്ചിരുന്നു. ഹിജാബ് വിവാദം അനാവശ്യമാണെന്നും ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ലെന്നും അദ്ദേഹം പറയുന്നു .

ശരീരമാസകലം മൂടുന്ന വസ്ത്രം താലിബാന്റേതാണെന്ന് പറഞ്ഞ അദ്ദേഹം ആ വസ്ത്രം സ്ത്രീ വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ എന്നെഴുതിയ അബ്‌ദുള്ളക്കുട്ടി തന്റെ ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പവുമുള്ള ചിത്രവും ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.മോദിജിയുടെ അമ്മയേയും, എന്റെ ഉമ്മയേയും നോക്ക്, ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ ഹിജാബ് വിവാദം ആനാവശ്യമാണ്. ബുർഖ, നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്നവേഷം താലിബാന്റേതാണ് അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങൾ അത് തിരിച്ചറിയും എന്നും എ പി അബ്ദുള്ള കുട്ടി വ്യക്തമാക്കി.തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല എന്നും എന്നാൽ, താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് സ്‌കൂളുകൾ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് വിവാദത്തിൽ ഒരുപാട് അനാവശ്യമായ ആശയകുഴപ്പങ്ങൾ നിലനില്ക്കുന്നു. പെൺകുട്ടികൾ മുഖവും തലയും മറയ്ക്കുന്നതിനെ മാത്രമാണ്‌ എതിർക്കുന്നത്. ഇസ്ളാമിക ആചാര രീതിയിൽ തല മറയ്ക്കുന്ന തട്ടം ഇടുന്നതും തല മറയ്ക്കുന്ന വിധത്തിൽ മാത്രം ഹിജാബ് ധരിക്കുന്നതിനും കർണ്ണാടകത്തിൽ എതിർപ്പുകൾ ഇല്ല. എന്നാൽ തലയും മുഖവും മറയ്ച്ചുകൊണ്ടുള്ള മുഖാവരണം ആണ്‌ വിഷയം.

അതേ സമയം ഇസ്ളാമിക കോളേജുകളിൽ അവരുടെ ഇഷ്ടപ്രകാരമുള്ള വേഷം ധരിക്കാവുന്നതാണ്‌. അത്തരം കോളേജുകളിൽ നിയന്ത്രണം ഇല്ല. സർക്കാർ കോളേജുകളിൽ മാത്രമാണ്‌ പുതിയ തീരുമാനം നടപ്പാക്കുന്നത്. ഹിജാബ് വിഷയം ഇന്ത്യക്കെതിരേ അപവാദവും വെറുപ്പും പടർത്താൻ രാജ്യ വിരുദ്ധ ശക്തികൾ ശ്രമിക്കുന്നു. ഇസ്ലാമിക വിശ്വാസികളുടെ മനസിൽ ആശങ്കകളും അസ്വസ്ഥതകളും വളർത്താൻ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഛിദ്രശക്തികൾ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യയിലെ ഹിന്ദുക്കൾക്കെതിരേ മുസ്ളീങ്ങളേ തിരിച്ച് വിടാൻ പാകിസ്ഥാനും വിദേശ ശക്തികളും ശ്രമം നടത്തുന്നു. കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും മുസ്ളീങ്ങളേ നശിപ്പിക്കും എന്നും ഹിന്ദു രാജ്യം ആക്കും എന്ന വ്യാജമായ പ്രചരണം നടത്തുന്നു. ഇതിനിടെ ഉടുപ്പിയിലെ ബിജെപി എം എൽ എ കെ രഘുപതി ഭട്ടിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി ഇസ്ളാമിക ഭീകര സംഘടനകൾ രംഗത്ത് വന്നു.ഫോൺകോളുകൾ വഴി വധഭീഷണി സന്ദേശം ലഭിച്ചത്.

ഹിജാബ് വിവാദത്തിൽ മുസ്ലീം പെൺകുട്ടികൾ ഉയർത്തുന്ന പ്രതിഷേധത്തിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കുള്ളതായി ഉഡുപ്പി എംഎൽഎ പ്രതികരിച്ചിരുന്നു. പെൺകുട്ടികൾ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ എൻഐഎ അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി സന്ദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്.തനിക്ക് ലഭിച്ച കോളുകളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണെന്ന് കെ രഘുപതി ഭട്ട് അറിയിച്ചു. നേരത്തെ പ്രാദേശിക ഫോൺ നമ്പറുകളിൽ നിന്നും ഇത്തരത്തിൽ ഫോൺ കോളുകൾ വന്നിരുന്നു. വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇത്തരം ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.