പരസ്പരം ഫോൺ പരിശോധിയ്ക്കുന്ന ശീലം ഞങ്ങൾക്ക് ഇല്ല, ജീവയും അപർണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.

ഇപ്പോളിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ഞങ്ങളുടെ കല്യാണം വീട്ടുകാരെ വച്ച് ചെറിയ രീതിയിലുള്ള ചടങ്ങുകളായി നടത്തി, സുഹൃത്തുക്കൾക്ക് ഒപ്പം ഒരു ഗ്രാന്റ് റിസപ്ഷൻ വയ്ക്കാനായിരുന്നു ആഗ്രഹം. കല്യാണത്തിന് ജീവ ധരിച്ച വേഷത്തിന് എല്ലാം കൂടെ പതിനഞ്ച് – പതിനാറ് ആയിരം രൂപവരെ ആയി. അപർണയുടെ വസ്ത്രത്തിന്റെ വില 24ആയിരം ആയിരുന്നുവത്രെ

അർധരാത്രിയിൽ ജീവയ്ക്ക് ഒരു പെൺകുട്ടിയുടെ മെസേജ് വന്നാൽ അപർണ എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക, ജീവ എങ്ങിനെയായിരിയ്ക്കും എന്ന ചോദ്യത്തിന് ഇരുവരും നൽകിയ മറുപടി ഇങ്ങനെ, ശരാശരി ഭാര്യ എങ്ങിനെയാണ് എന്ന് എനിക്ക് അറിയില്ല, എന്നാൽ എന്റെ ഭാര്യ എല്ലാത്തിനും എനിക്ക് ഇളവ് തരുന്ന ആളാണ്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്രം നൽകും. പരസ്പരം അവരവരുടെ സ്‌പേസ് നൽകുന്ന, ഒരുമിച്ച് വളർന്നുകൊണ്ടിരിയ്ക്കുന്ന കപ്പിൾസ് ആണ് ഞങ്ങൾ- ജീവയും അപർണയും പറഞ്ഞു

പ്രത്യേകിച്ച് വലിയ കുഴപ്പം ഒന്നും ആ രാത്രി ഉണ്ടാവാൻ സാധ്യതയില്ല. ആരാ വിളിച്ചത് എന്താണ് കാര്യം എന്ന് മാത്രമേ ചോദിക്കുകയായിരിക്കുള്ളൂ. പക്ഷെ രണ്ട് മൂന്ന് വർഷം കഴിഞ്ഞാലും ആ സംഭവം സംസാരത്തിൽ വരും, ‘നമുക്ക് ഒന്നും രാത്രി മെസേജ് അയക്കാൻ ആരുമില്ലല്ലോ’ എന്ന രീതിയിൽ. പിന്നെ പരസ്പരം ഫോൺ പരിശോധിയ്ക്കുന്ന ശീലം ഒന്നും ഞങ്ങൾക്ക് ഇല്ല. ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിയ്ക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ.

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.