നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച വേട്ടക്കാരനെ വേട്ടയാടി പിടിച്ച് നതാലി ക്ലോസും, കാറ്റിയേറ്റ്സ്സും.

നതാലി ക്ലോസ് എന്ന കോളജ് വിദ്യാർഥിനിയുടെ അവധിയാഘോഷത്തിനിടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽനിന്നും അവളെ അറിയുന്ന നൂറിലധികം പേർക്ക് ഒരു സാധാരണമല്ലാത്ത ഒരു സന്ദേശം എത്തി. നതാലിയുടെ നഗ്നചിത്രമടങ്ങിയ ഒരു സന്ദേശമാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മുൻ കാമുകനുമടക്കം കിട്ടുന്നത്.

നതാലിയുടെ നഗ്നചിത്രം ലഭിച്ച ചിലർ ആവേശത്തോടെയാണ് അതിനെ കണ്ടത്. മറ്റുചിലർ ആശയക്കുഴപ്പമായി. നതാലിയുടേത് അതിരുകടന്ന തമാശയാണെന്നു മറ്റു ചിലരും കരുതി. എന്നാൽ അവളുടെ സുഹൃത്തുക്കളിലൊരാളായ കാറ്റി യേറ്റ്സ് അത് തമാശയോ അബദ്ധമായോ കാണാൻ കൂട്ടാക്കിയില്ല. നതാലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന കാര്യവും ഇതൊരു സൈബർ ആക്രമണമാണെന്നും കാറ്റി തിരിച്ചറിയുകയായിരുന്നു.

 

നതാലി പഠിക്കുന്ന ജെനീസിയോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് കോളജിലെ സഹപാഠിയായിരുന്നു കാറ്റി യേറ്റ്സ്. കുറച്ച് മാസങ്ങൾക്ക് മുൻപ്, കാറ്റി ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്ത് വരുമ്പോൾ, സമൂഹമാധ്യമങ്ങളിലൂടെ ഒരാൾ അവളെ അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ അയച്ചിരുന്നു.

തനിക്ക് വേണ്ടത്ര പിന്തുണ ക്യാംപസിൽ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ കാറ്റി, തന്നെ ഉപദ്രവിക്കുന്നയാളെ തിരിച്ചറിയാനുള്ള വഴികൾ തേടി. ആ മുൻ പരിചയത്താലാണ് തന്റെ പ്രിയസുഹൃത്തിന് സംഭവിച്ചത് ഓൺലൈൻ ആക്രമണമാണെന്ന് തിരിച്ചറിയാൻ കാറ്റിക്ക് സഹായകമാകുന്നത്. സഹായം അഭ്യർഥിച്ച് നതാലി എത്തിയത്തോടെ പിന്നെ ആ രണ്ടു സുഹൃത്തുക്കളും ഒന്നിക്കുകയായിരുന്നു.

ഒരു സിനിമ കഥപോലെയായിരുന്നു അതൊക്കെ. നതാലിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിച്ച സംഭവത്തെ തുടർന്നു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു അവൾ. നഗ്നചിത്രങ്ങൾ അയച്ചയാളെ തേടിയുള്ള അന്വേഷണത്തിനു മുൻപ് കാറ്റി ആദ്യം ചെയ്യുന്നത് നതാലിയുടെ മുറിയിൽനിന്നു കത്രികയും ബ്ലേഡുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ‌ നീക്കം ചെയ്യുകയായിരുന്നു. നതാലിയുടെ ഭാഗത്ത് നിന്ന്‌ കയ്യബദ്ധം പറ്റരുതെന്ന് കാറ്റിക്ക് ആഗ്രഹമുണ്ടായിരുന്നു.

‘സെക്‌സ്‌റ്റോർഷൻ’ എന്നാണ് ഇത്തരം ഓൺലൈൻ ആക്രമണങ്ങളെ പറയുക. ഇരയുടെ സ്വകാര്യചിത്രങ്ങളോ സന്ദേശങ്ങളോ ആയിരിക്കും ബ്ലാക്മെയിലിന് ഇക്കൂട്ടർ ഉപയോഗപ്പെടുത്തുക. പല സെക്‌സ്‌റ്റോർഷൻ കേസുകളും ആരംഭിക്കുന്നത് ഡേറ്റിങ് ആപ്പുകളിൽ നിന്നാണ്. എന്നാൽ നതാലിയുടെ കാര്യത്തിൽ സ്നാപ്ചാറ്റ് ആയിരുന്നു വില്ലൻ ആയി മാറുന്നത്.

സത്യത്തിൽ സ്നാപ്ചാറ്റിന്റെ ജീവനക്കാരനായി ചമഞ്ഞു ഹാക്കർ നതാലിയുടെ അക്കൗണ്ടിൽ കയറിപ്പാട്ടുകയായിരുന്നു. നതാലിയുടെ അക്കൗണ്ടിൽ ലംഘനം നടന്നെന്നു പറഞ്ഞാണ് അയാൾ ആദ്യം ബന്ധപ്പെടുന്നത്. അക്കൗണ്ടിൽ കയറാൻ അനുവദിക്കുന്ന കോഡ് നതാലിയിൽനിന്നു മനസികളാക്കി. തുടർന്ന് നതാലിക്ക് അക്കൗണ്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയും ആയി.

‘മൈ ഐസ് ഒൺലി’ എന്ന ഫോൾഡറിൽ നതാലി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഹാക്കർ തുടർന്ന് പ്രചരിപ്പിക്കുന്നത്. സംഭവം ആദ്യം ക്യാംപസ് പൊലീസിനെയാണ് നതാലി അറിയിക്കുന്നത്.പിന്നീട് ജെനെസിയോ ടൗൺ പൊലീസിനെ അറിയിച്ചെങ്കിലും യൂണിവേഴ്‌സിറ്റി പൊലീസിനെ സമീപിക്കാനായിരുന്നു നിർദേശം എത്തുന്നത്.

തുടർന്ന് കാറ്റിയുടെ സഹായത്തോടെ നതാലി ഒരു പദ്ധതി തയ്യാറാക്കി. നഗ്നചിത്രങ്ങൾ പങ്കിടാൻ ഉണ്ടെന്നും ലിങ്ക് ഒപ്പം അയയ്ക്കുന്നതായും സൂചിപ്പിച്ച് ഒരു യുആർഎൽ നതാലിക്ക് കാറ്റി അയച്ചു കൊടുത്തു. അശ്ലീലസൈറ്റ് പോലെ തോന്നിക്കുന്ന ആ യുആർഎൽ, യഥാർഥത്തിൽ ഗ്രാബിഫൈ ഐപി ലോഗർ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് അതിൽ ക്ലിക്ക് ചെയ്യുന്ന എല്ലാവരുടെയും ഐപി വിലാസം ശേഖരിക്കുന്ന തരത്തിലുള്ളതായിരുന്നു.

ബുദ്ധിമാനായ ഒരു ഹാക്കർക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഈ പദ്ധതി പൊളിക്കാവുന്നതേയുള്ളൂ. പക്ഷെ ഈ കുടുക്കിൽനിന്നു രക്ഷപ്പെടാൻ നതാലിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഹാക്കർക്ക് കഴിഞ്ഞില്ല. ഐപി വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ലിങ്കിൽ‌ ക്ലിക്ക്ചെയ്യുന്നവരെ ഒരു വിക്കിപീഡിയ പേജിലേക്ക് ഇരുവരും എത്തിച്ച് വരുകയായിരുന്നു.

ഒരു നാൾ സംശയാസ്പദമായ അക്കൗണ്ടിൽനിന്നു ഒരു മെസേജ് ഇരുവർക്കും കിട്ടി. ഉടൻ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അന്വേഷിക്കുന്നയാൾ മാൻഹട്ടനിലാണെന്നും വിപിഎൻ ഇല്ലാതെ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നും അപ്പോൾ മനസിലാക്കാനായി. ദിവസങ്ങൾക്ക് ശേഷം, നതാലി ക്യാംപസ് പൊലീസിനെ വിവരം അറിയിക്കുകയും വിശദാംശങ്ങൾ കൈമാറുകയും ചെയ്യുകയുണ്ടായി. ഇവർ ഇതു പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് ലോ എൻഫോഴ്‌സ്‌മെന്റിനും അവിടെനിന്ന് എഫ്ബിഐക്കും കൈമാറി. ഇതാണ് കുറ്റവാളിയുടെ അറസ്റ്റിലേക്ക് നയിക്കുന്നത്.