ആരാധന മൂത്ത് കൈയിൽ പിടിച്ചു, തോളോട് ചേർക്കാൻ നോക്കി വിദ്യാർത്ഥി പ്രതികരിച്ച് അപർണ മുരളി

കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. വിദ്യാർത്ഥി ഷെയ്ക്ക് ഹാൻഡ് നൽകി, തോളിൽ കൈയിടാൻ ശ്രമിച്ചപ്പോൾ നടി അനിഷ്ടം കാട്ടി വഴുതിമാറുകയായിരുന്നു.

തങ്കം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയതാണ് നടി അപർണ മുരളി. അപർണയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും മറ്റ് അണിയറപ്രവർത്തകാറും ഒക്കെ ഉണ്ടായിരുന്നു. നടിയ്ക്ക് പൂവ് നൽകാനായിട്ടാണ് വിദ്യാർത്ഥി വേദിയിലെത്തുന്നത്. യുവാവ് കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചതോടെ നടിയുടെ മുഖത്ത് അനിഷ്ടം ഉണ്ടായി.

അപർണയുടെ മുഖഭാവം മാറിയതായി മനസിലാക്കിയ വിദ്യാർത്ഥികളിലൊരാൾ സംഭവത്തിൽ മാപ്പ് പറയുകയും ഉണ്ടായി. ആ യുവാവ് വീണ്ടും വേദിയിൽ എത്തുകയും താൻ മറ്റൊന്നുമുദ്ദേശിച്ചിട്ടില്ലെന്നും അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.