മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ കരച്ചില്‍ വരെ എത്തി, അരവിന്ദ് സ്വാമി പറയുന്നു

തെന്നിന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമാണ് റോജ. അരവിന്ദ് സ്വാമിയും മധുബാലയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അവിന്ദ് സ്വാമി. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നിരുന്നു എന്നാണ് അരവിന്ദ് സ്വാമി പറഞ്ഞത്. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി വിധുബാല എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

അരവിന്ദ് സ്വാമി പറഞ്ഞതിങ്ങനെ, റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നും വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറഞ്ഞു.

തമിഴില്‍ ഒരുങ്ങിയ റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറി. ഇതോടെയാണ് അരവിന്ദ് സ്വാമി മധുബാല ജോഡികളെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റായി. എ ആര്‍ റഹ്മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയുമായിരുന്നു റോജ. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആര്‍ റഹ്മാന് ലഭിക്കുകയും ചെയ്തു.