റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് ബൈക്ക് യാത്രക്കാരുടെ മുകളില്‍ വീണ് ഗുരുതര പരിക്ക്

തിരുവനന്തപുരം. റോഡിന് കുറുകെ സ്ഥാപിച്ച ആര്‍ച്ച് അശ്രദ്ധമായി അഴിച്ചിട്ടത് ബൈക്ക് യാത്രികരുടെ മുകളില്‍. തിരുവനന്തപുരം ഓലത്താനിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കും പരിക്കേറ്റു. ഇതിന്റെ സിസിടിവ് ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം അനുമതിയില്ലാതെയാണ് ആര്‍ച്ച് സ്ഥാപിച്ചതെന്നാണ് ആരോപണം.

ആര്‍ച്ച് അശ്രദ്ധമായിട്ടാണ് അഴിച്ച് മാറ്റിയത്. റോഡില്‍ വാഹനഗതാഗതം തടസ്സപ്പെടുത്താതെ ആര്‍ച്ച് അഴിച്ച് മാറ്റിയതാണ് അപകടത്തിന് കാരണമായത്. ആര്‍ച്ച് അഴിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ താളെകൂടി പോകുന്നത് കാണാന്‍ സാധിക്കും. ഇതേസമയത്ത് കടന്നുപോയ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടം നസംഭവിച്ചത്.

ഇരുവര്‍ക്കും ഗുരുതരപരിക്കാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ലേഖയുടെ ചുണ്ട് മുതല്‍ താടിവരെ മുറിഞ്ഞ് പോയി. ശ്വാസ കോശത്തിനും പരിക്കുണ്ട്. മകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് കേസ് എടുത്തില്ലെന്ന് അപകടം സംഭവിച്ചവര്‍ പറയുന്നു. ഞായറാഴ്ചയാണ് അപകടം നടക്കുന്നത്. നവകേരള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടിയാണ് ആര്‍ച്ച് സ്ഥാപിച്ചത്.