ശബരിയുടെ ഓർമ്മകൾക്ക് രണ്ട് വയസ്സ്, അവിനിപ്പോഴും പോയെന്ന് ഉറപ്പിക്കാൻ തനിക്ക് ആയിട്ടില്ല- സാജൻ സൂര്യ

പ്രശസ്ത സീരിയൽ നടൻ ശബരിനാഥിന്റെ ഓർമ്മകൾക്ക് രണ്ട് വയസ്സ്. തിരുവനന്തപുരം അരുവിക്കര സ്വദേശി ആയ ശബരി ഹൃദയാഘാതം മൂലമാണ് മരണപ്പെടട്ത്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 45 വയസായിരുന്നു.സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

രണ്ടാം ചരമവാർഷികത്തിൽ ഓർമക്കുറിപ്പും പ്രിയസുഹൃത്തിന്റെ വിഡിയോ പങ്കുവച്ച് നടൻ സാജൻ സൂര്യ. 2018ലെ റഷ്യൻ യാത്രയ്ക്കിടെയുള്ള ശബരിയുടെ വിഡിയോയായിരുന്നു അത്.

രണ്ട് വർഷം പോയത് അറിഞ്ഞു. ഞങ്ങൾ 2018 മേയിൽ കുടുംബത്തോടൊപ്പം റഷ്യൻ ടൂർ പോയപ്പോൾ എടുത്തതാണ് ഈ വിഡിയോ. ഇതില്‍ സ്ഥിരം എന്നെ വിളിക്കുന്നതു പോലെ ‘സാജാ…’ എന്നൊരു വിളിയുണ്ട്. അതു കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും എന്നാണ് സാജൻ കുറിച്ചത്. 2020 സെപ്റ്റംബർ 17ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. 43 വയസ്സായിരുന്നു.