അരിക്കൊമ്പൻ 301 കോളനിയുടെ സമീപ പ്രദേശമായ സിങ്കുകണ്ടത്ത് എത്തി

ഇടുക്കി. അരിക്കൊമ്പനെ പിടിക്കുവാനുള്ള ദൗത്യം രണ്ടാം ദിവസവും ആരംഭിച്ചു. അരിക്കൊമ്പന്‍ നിലവില്‍ 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്തെത്തി. സുര്യനെല്ലി ഭാഗത്തേക്കാണ് അരിക്കൊമ്പന്‍ പോകുന്നതെന്നാണ് വിവരം. അരിക്കൊമ്പനെ സിമന്റുപാലത്തില്‍ എത്തിക്കുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇപ്പോള്‍ ഉള്ളകുന്നില്‍ വെടിവയ്ക്കുവാന്‍ അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ച രാവിലെ തന്നെ അരിക്കൊമ്പനെ നിരീക്ഷണത്തിലായിക്കിയിരുന്നു. മയക്കുവെടി സംഘം തൊട്ടടുത്തെത്തി. അനുയോജ്യമായ സ്ഥല്ത്ത് കിട്ടിയാല്‍ മയക്കുവെടി വയ്ക്കുവനാണ് തീരുമാനം. നിലവില്‍ 301കോളനിക്ക് സമീപം എത്തിയാല്‍ മാത്രമെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുവാന്‍ സാധിക്കുവെന്നാണ് അവസ്ഥ. അരിക്കൊമ്പനെ ഇന്ന് പിടികൂടിയാല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് കൊണ്ടുപോകും.