ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് അർജുൻ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകനും സിനിമാരംഗത്തുണ്ട്. കഴിഞ്ഞവർഷം നവംബർ 25നാണ് മകൾ ജനിച്ചത്. അൻവി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുകയാണ് അർജുൻ.

2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്.ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.

ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായകവേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അ‍‍ർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുൻറെ ജനനം. ബി.ടെക് പഠന ശേഷം 2012ലാണ് അർ‍ജുൻ സിനിമയിലെത്തിയത്.തട്ടാശ്ശേരി കൂട്ടം നടൻ ദിലീപിൻറെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം.