അരുൺ ​ഗോപന്റെ കുഞ്ഞ് ആര്യനെ കളിപ്പിച്ച് സുരേഷ് ഗോപി, നല്ല മനസിനുടമായാണ് സുരേഷ് ​ഗോപിയെന്ന് സോഷ്യൽ മീഡിയ

മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് മലയാളി ആദ്യമായി അരുൺ ഗോപൻ എന്ന ഗായകനെ ശ്രദ്ധിക്കുന്നത്.കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.പക്ഷേ സംഗീതം കൈവിട്ടിട്ടില്ല.ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും,മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുന്നത്

2013ലാണ് അരുൺ​ഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ചന്ദനമഴയിലെ അ‍ഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്‍, നൃത്തം, വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. ഇരുവർക്കും ഒരു ആൺകുട്ടിയാണ്. സുരേഷ് ​ഗോപിയും കുടുംബവുമായി അരുണിനും നിമ്മിക്കും നല്ല സൗഹൃദമാണ്.

മകന്റെ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമൊക്കെ അരുണും നിമ്മിയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇവരുടെ മകൻ ആര്യൻ ഗോപനൊപ്പം കളിയ്ക്കുന്ന സുരേഷ് ഗോപിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘നല്ലൊരു മനസിന്റെ ഉടമയും. നല്ലൊരു മനുഷ്യനും’, ‘സുരേഷ് ഗോപി നാട്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സൂപ്പർ സ്റ്റാർ’ എന്നൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ