ആശാ ശരത്ത് പ്രതിയായ എസ് പി സി തട്ടിപ്പ്, പ്രവാസികൾക്ക് നഷ്ടമായത് 20 ലക്ഷം

പ്രസിദ്ധ നടി ആശാ ശരരത്ത് ബ്രാൻഡ് അംബാസിഡർ ആയ എസ് പി സി പ്രാണ എന്ന തട്ടിപ്പ് കമ്പനിയിൽ പണം നിക്ഷേപിച്ച് പെരുവഴിയിൽ ആയ നിരവധി പേരാണ് ഇന്ന് പരാതിയുമായി രംഗത്തെത്തുന്നത്.
ആശാശരത്തിന്റെ മുഖം കണ്ട് മാത്രം 20 ലക്ഷം മുടക്കി കെണിയിൽ കുടുങ്ങിയ പ്രവാസികൾ തങ്ങൾക്കുണ്ടായ ചതി കർമ്മ ന്യൂസുമായി പങ്കുവെച്ചു. പ്രസിദ്ധ നടി ബ്രാൻഡ് അംബാസിഡർ ആണെന്ന് പറയുമ്പോൾ തന്നെ അതിൽ പട്ടിപ്പുണ്ടാകില്ല എന്നാണ് പാവങ്ങൾ കരുതിയത്.

ഓൺലൈൻ വഴി വലിയ രീതിയിലുള്ള പരസ്യങ്ങൾ കമ്പനി നടത്തിയിരുന്നു. ഇതിന് പുറമെ ഏജന്റുമാർ നേരിട്ടെത്തിയും പണം മുടക്കാനായി ക്യാമ്പയിൻ ചെയ്തു. ആശാ ശരത്ത് തന്നെയായിരുന്നു എസ്.പി സിയുടെ മിക്ക പരസ്യങ്ങളിലെയും പ്രധാന മുഖം. ഇതും കമ്പനിയെ വിശ്വസിക്കാൻ കാരണമായി. വിലക്കുറവിൽ സാധനങ്ങൾ കിട്ടുമല്ലോ എന്ന് കരുതി 10 ലക്ഷം രൂപയോളം നിക്ഷേപിച്ചു. എന്നാൽ പിന്നീട ഇവരെക്കുറിച്ച് വിവരങ്ങൾ ഉണ്ടായില്ല.

പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലാക്കിയതെന്ന് വ്യാപാരി പറയുന്നു. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൊല്ലം ഇരവിപുരം പൊലീസാണ് തുടർനടപടികൾ സ്വീകരിച്ചത്. തുടർന്നാണ് ഒന്നാം പ്രതിയായ ജയമോഹൻ അറസ്റ്റിലായത്. നിരവധി പേരാണ് ഇത്തരത്തിൽ ഇവരുടെ പറ്റിപ്പിന് ഇരയായത്.

വീഡിയോ സ്റ്റോറി കാണാം,