കോവിഡ് നെഗറ്റീവ്; ഐ.ജി ഗീത പ്രഭാകര്‍ ദൃശ്യം 2 സെറ്റിലേക്ക്

ദൃശം2ന്റെ ഷൂട്ടിം​ഗ് തുടങ്ങിയെന്ന വാർത്ത പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രം വളരെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ഇപ്പോളിതാ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവച്ച്‌ നടി ആശ ശരത് രം​ഗത്തെത്തിദൃശ്യം 2വിൽ ഐജി ഗീത പ്രഭാകർ ആയി അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം.തിങ്കളാഴ്ചയാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.കോവിഡ് പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ അണിയറപ്രവർത്തകർക്കെല്ലാം ടെസ്റ്റ് നടത്തിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്

കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി.ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം.ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ.ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം.നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം എന്നാണ് ആശ ശരത് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്

മോഹൻലാലിന്റെ ജൻമദിനത്തിലാണ് സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2പ്രഖ്യാപിച്ചത്.പാലക്കാട് ആയുർവേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 26ന് ആണ് മോഹൻലാൽ ലൊക്കേഷനിലെത്തുക.ദൃശ്യം ആദ്യ ഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.മീന,അൻസിബ,എസ്തർ,സിദ്ദിഖ്,ആശാ ശരത്ത്,സായ്കുമാർ,മുരളി ഗോപി,ഗണേഷ് കുമാർ,സുമേഷ്,ആദം അയൂബ്,അഞ്ജലി നായർ,അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം.ആദ്യ പത്ത് ദിവസം ഇൻഡോർ ഷൂട്ടിംഗും തുടർന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.