ആശാ ശരത്ത് പ്രതിയായ തട്ടിപ്പ് കേസ്, പണം നല്കി തടിയൂരി

നടി ആശാ ശരത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ ഒരു പരാതിക്കാരനു പണം തിരികെ നല്കി. തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ എസ് പി സി ചെയർമാൻ എൻ ആർ ജെയ്മോനേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.പി സി എന്ന കമ്പനി ആദ്യം നടത്തിയത് ജൈവ വള തട്ടിപ്പായിരുന്നു. വിഷ വളം ഇറക്കി ഇടുക്കിയിൽ മാത്രം 1000 കോടിയിലധികം കൃഷി നാശം ഉണ്ടായി.

പിന്നീട് ഇവർ പ്രാണാ എഡ്യൂകേഷണൽ ആപ്പ് ഉണ്ടാക്കി. പ്രാണാ എന്റെ പ്രാണൻ ആണെന്നും പ്രാണയിൽ നിക്ഷേപം നടത്താനും പറഞ്ഞ് നടി ആശാ ശരത്തും പ്രാണയുടെ തട്ടിപ്പിനു ഭാഗമായി. ആശാ ശരത്ത് പ്രാണയിലെ ട്രയിനറും ആയതോടെ 400ഓളം കോടി ഇതിൽ നിക്ഷേപം വന്നു എന്നാണ്‌ റിപോർട്ടുകൾ

ആദ്യ കേസ് ഫയൽ ചെയ്ത ആൾക്ക് ബാങ്ക് പലിശ ഉൾപ്പെടെ കമ്പനി പണം നല്കി. കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ തട്ടിപ്പ് പ്രതി ജെയ്മോൻ പണം കൊടുത്ത് എന്നും എന്നെ വിടണം എന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ പണം കിട്ടി എന്ന് കോടതിയിൽ ബോധിപ്പിച്ചപ്പോൾ എസ് പി സി ചെയർമാനേ കോടതി ജാമ്യത്തിൽ വിട്ടുകയായിരുന്നു. എസ്.പി സി കമ്പനിക്കാർ വൻ തട്ടിപ്പ് നടത്തി സിംഗപൂരിലേക്ക് വിമാനം ബുക്ക് ചെയ്ത് പോയിട്ടുണ്ട്. കൂടാതെ ദുബൈയിൽ നിക്ഷേപ സംഗമം നടത്തി. ഇപ്പോൾ കേസിലെ പ്രതി നടി ആശാ ശരത്തും ദുബൈയിലാണ്‌ ഉള്ളത്.

എസ്.പി സി കമ്പിനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ രാജാക്കാട് നിന്നും പഞ്ചായത്ത് പ്രസിഡന്റും എം എം മണിയുടെ മൂത്ത മകളുമായ സതി പറയുന്നത്, എസ് പി സി കമ്പനി ഇവിടെ ലൈസൻസിന്റെ അപേക്ഷ നല്കിയിരുന്നു, എന്നാൽ അത് നല്കിയിരുന്നില്ല. വിഷയത്തെക്കുറിച്ച് പഠിച്ച് മാത്രമേ ഇതിനെക്കുറിച്ച് പറയാൻ കഴിയൂയെന്നും പ്രസിഡന്റ് പറയുന്നു.