നീ എന്റെ മകളാണ് പക്ഷെ മോഹൻലാലിനെ അടിച്ചത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു- ആശാ ശരത്

മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമക്ക് തന്നെയും മുതൽകൂട്ടായ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ഒന്നാം ഭാഗം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിനോട് കിട പിടിക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ മികച്ചു നിൽക്കുന്ന ഒരു രണ്ടാം ഭാഗം വേണമെന്ന് ജീത്തു ജോസഫിന് നിര്ബന്ധമുണ്ടായിരുന്നു. ഫെബ്രുരുവരി 19 ന് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. . ദൃശ്യത്തിൽ ഗീതാ പ്രഭാകറായി എത്തിയ ആശാ ശരത്തിന്റെ ഒരു സീൻ വലിയ ചർച്ചയായിരുന്നു. ജോർജ്ജൂട്ടിയെ സ്റ്റേഷനിൽ വച്ച് ഗീത അടിക്കുന്നതാണ് ആ സീൻ. പക്ഷേ ഈ രംഗം ഒഴിവാക്കിക്കൂടെ എന്ന് പലപ്രാവശ്യം മോഹൻലാലിനോടും ജീത്തു ജോസഫിനോടും താൻ അപേക്ഷിച്ചിരുന്നെന്ന് ആശാ ശരത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദൃശ്യം കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് ആശാ ശരത്. മോഹൻലാലിനെ അടിയ്ക്കുന്നത് കണ്ട് അമ്മ പോലും ക്ഷോഭിച്ചു . ‘നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ. പക്ഷെ മോഹൻലാലിനെ അടിച്ചത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞു

കൃത്യമായി ടൈമിങ് ഉള്ള നടനാണ് ലാലേട്ടൻ. അദ്ദേഹത്തിനൊപ്പം നിന്ന് അഭിനയിക്കുമ്പോൾ നമുക്ക് കൂടുതലായി ഒന്നും ചെയ്യേണ്ടതില്ല. ലാലേട്ടൻ അഭിനയിക്കുമ്പോൾ അതിനോട് റിയാക്ട് ചെയ്താൽ മാത്രം മതി. ആ അടിയ്ക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞ ശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നത്. അതാണ് ലാൽ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പർ സ്റ്റാറും ആവുന്നത്