അരക്കെട്ടിൽ അടിച്ച ടാറ്റുവിന് ആരാധകർ ഏറെ- അഷിക അശോകൻ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഓരോ ദിവസവും പുത്തൻ പുതിയ താരങ്ങളാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ചിലർ ടിക്-ടോക്, റീൽസ് പോലെയുള്ള പ്ലാറ്റുഫോമുകളിൽ കുഞ്ഞൻ വീഡിയോസ് ഇട്ടിട്ട് ഒരുപാട് ആരാധകരെ നേടുകയും അതുവഴി സിനിമയിലേക്ക് അവസരങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. ഒരു പുതുമുഖ നടിക്ക് ലഭിക്കുന്ന പിന്തുണയേക്കാൾ ഇത്തരം വൈറൽ താരങ്ങൾക്ക് ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരും ഫാൻ പേജുകളുമുള്ള ഒരാളാണ് അഷിക അശോകൻ. ടിക് ടോകിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അഷിക.

ഇപ്പോഴിതാ തന്റെ ശരീരത്തിലെ ടാറ്റുവിന്റെ രഹസ്യം വെളിപ്പെടുത്തയിരിയ്ക്കുകയാണ് താരം. വാക്കുകകളിങ്ങനെ, ഈ ടാറ്റു കാരണം പല സംവിധായകരിൽ നിന്നും വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ടാറ്റു ഒന്നും ഉണ്ടായിരിക്കാൻ പാടില്ലായിരിയ്ക്കും. അപ്പോൾ അതെല്ലാം കവർ ചെയ്യേണ്ടതായി വരും. അതിന് സംവിധായകർ ഒരുപാട് വഴക്ക് പറയാറുണ്ട്.

കൈ തണ്ടയിലെ ടാറ്റുവാണ് ഏറ്റവും ആദ്യം ചെയ്തത് . അത് ഒരു നടിയാവണം എന്ന ആഗ്രഹിക്കുന്നതിന് എല്ലാം മുൻപ് ചെയ്തതാണ്. ‘ജീവിതം എന്ന് പറഞ്ഞാൽ വളരെ തീവ്രമായതും, ചിലപ്പോൾ വളരെ ലൈറ്റ് ആയിട്ടുള്ളതും ആണ്’ എന്ന അർത്ഥ വരുന്ന ടാറ്റുവാണ് വലതു കൈ തണ്ടയിൽ ഉള്ളത്. ജീവിതം മനോഹരം എന്ന അർത്ഥം വരുന്ന ടാറ്റു ഇടത് കൈയ്യിലും അടിച്ചിട്ടുണ്ട്. അരക്കെട്ടിലും ഒരു ടാറ്റു ഉണ്ട്, അത് ഫീനിക്‌സിന്റേതാണ്. ആ ടാറ്റു കാണിച്ചുകൊണ്ട് ധാരാളം ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്

അരക്കെട്ടിലൊക്കെ ടാറ്റു ചെയ്താൽ ആളുകൾ പൊങ്കാല ഇടില്ലേ എന്ന് അവതാരക ചോദിച്ചപ്പോഴാണ്, സത്യത്തിൽ എന്റെ അരക്കെട്ടിലുള്ള ടാറ്റുവിനാണ് ആരാധകർ അധികമുള്ളത് എന്ന് അഷിക പറഞ്ഞത്. ആ ടാറ്റുവിന് പ്രത്യേക ഫാൻസ് ആണ് ഉള്ളത് എന്നാണ് നടി പറഞ്ഞത്.