മാമാ എന്ന് വിളിക്കുന്നതിനെക്കാൾ ചേട്ട എന്ന് വിളിക്കുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം-സഹോദരി പുത്രൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുടെ പുതിയ ചിത്രം വൈറലാണ്.സൗന്ദര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.മമ്മൂക്കയുടെ സഹോദരനും നടനുമായ ഇബ്രാഹീംകുട്ടിയുടെ മകൻ മക്ബൂൽ സൽമാനും അഭിനയരംഗത്താണ്.എന്നാൽ മമ്മൂക്കയുടെ സഹോദരിയുടെ മകൻ അഷ്‌കറിനെക്കുറിച്ച് പ്രേക്ഷകർക്ക് അധികം അറിയില്ല.ചെറിയ വേഷങ്ങളിലൂടെ സജീവമാണ് അഷ്‌കർ.

ഒരു ഷോയിലെത്തിയപ്പോഴാണ് പലരും മമ്മൂട്ടിയുടെ അടുത്ത ബന്ധുവാണ് അഷ്‌കർ എന്ന് തിരിച്ചറിയുന്നത് പോലും.തമിഴ് സിനിമയിൽ സജീവമായ താരം ഇപ്പോൾ മലയാള സിനിമകളിലും നിറ സാനിധ്യമാണ്.വള്ളികെട്ട്, കൊലമാസ്സ്,മേരെ പ്യാരി ദേശവാസിയോം തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങൾ.മമ്മൂട്ടി തന്റെ മാമനാണെന്നും എന്നാൽ തനിക്ക് അങ്ങനെ വിളിക്കാൻ ചമ്മലാലാണെന്നും ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും അഷ്‌കർ പറയുന്നു.

ദുൽഖർ സൽമാനെക്കാൾ മമ്മൂട്ടിയുമായി പലതിലും സാമ്യത തനിക്കുണ്ടെന്നും അത് പലരും പറയാറുണ്ടെന്നും പറഞ്ഞ താരംആൽബങ്ങൾ ചെയ്തു നടന്ന തന്റെ അഭിനയ മോഹം മനസിലാക്കിയ മാമാച്ചി തസ്‌ക്കരവീരൻ എന്ന സിനിമയിൽ അവസരം തന്നുവെന്നും എന്നാൽ ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും ഒന്നെങ്കിൽ പുറകിൽ നിന്ന് അല്ലെങ്കിൽ വാട്സ്‌ആപ്പ് വഴിയാണ് എന്തെങ്കിലും പറയാറുള്ളതെന്നും അഷ്‌കർ പറയുന്നു.സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരല്ലെന്നും സിനിമ മേഖലയിൽ നല്ലതും ചീത്തയുമുണ്ടെന്നും തന്നെ ഉപദേശിച്ചു.കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേർക്കാൻ ആവിശ്യപ്പെട്ടതെന്നും അഷ്ക്കർ പറഞ്ഞു