അച്ഛന്റെ ആ വാക്കുകളാണ് തെങ്ങ് കയറ്റത്തിന് പ്രേരണയായത്, ശ്രീദേവി പറയുന്നു

തെങ്ങു കയറുന്ന പെണ്‍കുട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ വളരെ അധികം പ്രശസ്തയായ യുവതിയാണ് ശ്രീദേവി.മലപ്പുറം കാടാമ്പുഴ സ്വദേശിയായണ് ശ്രീദേവി.കോവിഡ് വ്യാപനം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കലശലായതോടെയാണ് പിജി ബിഎഡ് വിദ്യാര്‍ത്ഥി ആയിരുന്ന ശ്രീദേവി തെങ്ങുകയറ്റം തുടങ്ങിയത്.അച്ഛന്റെ തൊഴിലായ തെങ്ങു കയറ്റത്തിന് ശ്രീദേവി തയ്യാറാവുകയായിരുന്നു.കോവിഡ് വ്യാപനത്തോടെ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയൊന്നും ചെയ്യാന്‍ പറ്റിയ അവസ്ഥ ഉണ്ടായില്ല.ആളുകളുമായി അധികം സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയും ചെയ്യാനാവുന്ന അവസ്ഥയായിരുന്നില്ല.ഇങ്ങനെ ഇരുന്നപ്പോഴാണ് അച്ഛന്‍ അപകടം പറ്റി കിടന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ ശ്രീദേവി ഓര്‍ത്തത്.ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ തെങ്ങുകയറ്റത്തിന് പോകുമ്പോള്‍ സഹായമായേനെ എന്ന രീതിയിലാണ് അച്ഛന്‍ അന്നു പറഞ്ഞത്.അച്ഛന്റെ അന്നത്തെ വാക്കുകള്‍ പ്രചോദനമാക്കിയാണ് ശ്രീദേവി തെങ്ങുകയറ്റം ആരംഭിച്ച് തുടങ്ങിയത്.

എന്നാല്‍ ശ്രീദേവിയുടെ തീരുമാനത്തില്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു.എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്ന് മനസിലായതോടെയും ശ്രീദേവിയുടെ ഉറച്ച തീരുമാനത്തിന് മുന്നിലും വീട്ടുകാര്‍ പിന്തുണയ്ക്കുകയായിരുന്നു. ശ്രീദേവിയുടെ വാക്കുകള്‍ ഇങ്ങനെ,”ഈ ജോലിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് കാണിച്ചു തരുന്നതിന് ഏറ്റവും വലിയ തെളിവാണ് അച്ഛന്‍. അമ്മയും ഞങ്ങള്‍ മൂന്നു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ ഇത്രയും കാലം കൊണ്ടുപോയത് അങ്ങനെ തന്നെയാണ്.അച്ഛന്‍ ഈ തൊഴിലാണ് ചെയ്യുന്നത്. ഈ തൊഴിലിന് എന്നല്ല ഏതു തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട്”