ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും, ആരോടും മിണ്ടില്ല, പിണങ്ങി നില്‍ക്കുകയായിരുന്നു, ആസിഫ് അലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഇപ്പോള്‍ ഓരോ സിനിമകള്‍ കഴിയുമ്പോഴും തനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താന്‍ സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും തിരഞ്ഞെടുക്കുന്ന രീതിയും മാറിയെന്ന് അദ്ദേഹം പറയുന്നു.

ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ, ഓരോ സിനിമ കഴിയുമ്പോഴും താന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ലൊക്കേഷനിലുള്ള സ്വഭാവത്തിലും തന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ആദ്യമൊക്കെ താന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. താന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് തനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ റിയാക്ട് ചെയ്യുമായിരുന്നു. ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തു കൊണ്ടാണ് സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അത്തരത്തിലൊരു പക്വത തന്റെ ജീവിതത്തിലും വന്നിട്ടുണ്ട്.