മുസ്ലീം പണ്ഡിതൻ മൗലാന താരിഖ് ജാമിലിന്റെ മകൻ കൊല്ലപ്പെട്ടു, സംഭവം പാകിസ്ഥാനിലെ തലംബയിൽ

ശ്രീനഗർ : അസിം ജമീൽ വെടിയേറ്റ് മരിച്ചു. മുസ്ലീം പണ്ഡിതൻ മൗലാന താരിഖ് ജാമിലിന്റെ മകൻ പാകിസ്താനിലെ തലംബയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഇയാളുടെ മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. അസിമിന്റെ പിതാവ് മൗലാന താരിഖ് ജാമിലാണ് വിവരം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.

അതേസമയം അസിം ജമീൽ വെടിയേറ്റ് മരിച്ചതിൽ അന്വേഷണം ആരംഭിച്ചതായി എജൻസികൾ അറിയിച്ചിട്ടുണ്ട്. പാകിസ്താനിൽ ഇത്തരത്തിൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും വ്യക്തമായ അന്വേഷണം നടത്താനും പ്രതികളെ പിടികൂടാനോ സാധിച്ചിട്ടില്ല.