സ്വപ്നയെ വിളിച്ചവരുടെ കൂട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണറും, മെസേജയച്ച് എ.ഡി.ജി പി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ ഉന്നതര്‍ തന്നെയാണുള്ളത്. മുഖ്യമന്ത്രിക്കും മുന്‍ സെക്രട്ടറിക്കും പിന്നാലെ മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് വകുപ്പിലെ ചിലരും സ്വപ്‌നയുടെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. പുറത്തെത്തിയ സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഇത് വ്യക്തമാണ്. മന്ത്രി കെടി ജലീലിനെയും മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെയും കൂടാതെ പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ഫ്‌ലാറ്റ് നിര്‍മാതാവും സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഉണ്ട്. ഒരു എഡിജിപിയുടെ മെസേജും രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ നമ്പറും പട്ടികയിലുണ്ട്.

കഴിഞ്ഞ 26ന് ഉച്ചയോടെയാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സ്വപ്നയെ അങ്ങോട്ട് വിളിച്ച് സംസാരിക്കുകയായിരുന്നു. ഇദ്ദേഹം നേരത്തെയും ആരോപണത്തില്‍ കുടുങ്ങിയതാണ്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസത്തിനിടെ സ്വപ്‌നയ്ക്ക് എസ്എംഎസ് സന്ദേശവും അയച്ചിട്ടുണ്ട്. പ്രമുഖ ഫ്‌ലാറ്റ് നിര്‍മാതാവ് സ്വപ്നയെ വിളിക്കുകയും സ്വപ്‌ന തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്.

 

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയ ജൂലൈ മൂന്നാം തീയതി മാത്രം യുഎഇ കോണ്‍സുലേറ്റില്‍ അറ്റാഷയും സ്വപ്‌നയും ഫോണില്‍ 16 പ്രാവശ്യം ബന്ധപ്പെട്ടു. ഇതില്‍ 14 പ്രാവശ്യം അറ്റാഷെ സ്വപ്നയെ വിളിക്കുകയായിരുന്നു. മന്ത്രി കെ ടി ജലീലും അദ്ദേഹത്തിന്റെ സ്റ്റാഫ് ആയ നാസറും സ്വപ്‌നയെയും സരിത്തിനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.മന്ത്രി ജലീലിന്റെ 94478 96600 നമ്പറില്‍ നിന്നു സ്വപ്നയുടെ 90725 51105 എന്ന നമ്പറിലേക്കു ജൂണില്‍ 9 പ്രാവശ്യം വിളിച്ചു. ഒരു പ്രാവശ്യം സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. ജലീലിന് സ്വപ്ന ഒരു എസ്എംഎസ് അയച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ 95262 74534 എന്ന നമ്പറിലേക്കാണു ജലീലിന്റെ സ്റ്റാഫ് അംഗം നാസര്‍ 98476 19030 എന്ന നമ്പറില്‍ നിന്നും വിളിച്ചിരുന്നു. ജൂണ്‍ 23,24, ജൂലൈ 3 തീയതികളിലാണു സരിത്തുമായി നാസര്‍ സംസാരിച്ചത്. ഈ ദിവസങ്ങളില്‍ പ്രതികള്‍ക്കായി സ്വര്‍ണമെത്തിയെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം.