ലാലേട്ടനെ കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും ഒരു ഫോട്ടോ എടുത്തു- ആതിര മാധവ്

മോഹൻലാലിനെ കാണാനായി ബാം​ഗ്ലൂർ വരെ പോയ സാഹസിക കഥ തുറന്ന് പറയുകയാണ് ആതിര മാധവ്. എംജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പ്രതികരണം. വാക്കുകൾ

‘ഞാൻ ഒരു വലിയ മോഹൻലാൽ ഫാനാണ്. കാണണമെന്ന് പലപ്പോഴും ആ​ഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ബി​ഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാ​ഗ്ലൂർക്ക് പോയത്. അവിടെ എനിക്ക് ഒരു സ്ഥലം പോലും പരിചയമുണ്ടായിരുന്നില്ല. അന്ന് ഭർത്താവായ രാജീവ് ബാ​ഗ്ലൂരിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച്‌ കാബ് വിളിച്ചാണ് ലാലേട്ടൻ സിനിമയുടെ ലൊക്കേഷനിലെത്തിയത്. അവിടെ എത്തിയപ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു. തിരിച്ച്‌ വരും വഴി രണ്ട് മണിക്കൂറോളം ബാ​ഗ്ലൂർ ന​ഗരത്തിലെ ട്രാഫിക്കിൽ കുരുങ്ങുകയും ചെയ്തിരുന്നു

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യയെന്ന ആതിര മാധവ്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവ് കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. രാജീവ് മേനോനാണ് ഭർത്താവ്. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആതിര മാധവ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.