പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിൽ സംഘർഷം

കോഴിക്കോട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് വയലടയിലാണ് സംഭവം നടന്നത്. മോഡലായ യുവാവും സുഹൃത്തും എറണാകുളത്ത് നിന്നെത്തിയതാണ്. പരുക്കേറ്റ യുവാക്കളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇടപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചു. യുവാക്കള്‍ എത്തിയ കാര്‍ തകര്‍ത്തു. മോഡലിങ്ങില്‍ അവസരം ചോദിച്ചാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നു യുവാവ് പറഞ്ഞു. നിലവില്‍ പോലീസ് കേസ് എടുത്തിട്ടില്ല.