2024 ആറ്റുകാൽ പൊങ്കാല ചരിത്രം തിരുത്തും- ട്രസ്റ്റിന്റെ ആദ്യ വനിത പ്രസിഡന്റ് വി ശോഭ

2024 ആറ്റുകാൽ പൊങ്കാല ചരിത്രം തിരുത്തുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ വി.ശോഭ. ആറ്റുകാൽ പൊങ്കാലക്കുവേണ്ടി നടത്തുന്ന മുൻകരുതലുകളെക്കുറിച്ച് കർമ ന്യൂസിനോട് പങ്കുവെക്കുകയാണ് വി ശോഭ. ആറ്റുകാൽ പൊങ്കാലക്ക് എത്തുന്ന സ്ത്രീകൾക്ക് മുൻ​ഗണന നൽകും. അവരുടെ പ്രാധമിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. കുടിവെള്ളവും അവശ്യ വസ്തുക്കളും അവര് നിൽക്കുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുമെന്നും വി.ശോഭ കർമ ന്യൂസിനോട് പറഞ്ഞു.

വളരെ ചുമതയുള്ള സ്ഥനമാണെങ്കിലും ഇതൊരു കൂട്ടായമയുടെ ഭാ​ഗമാണ്, അച്ഛൻ പ കൃഷ്ണൻ നായരായിരുന്നു ആദ്യം ട്രസ്റ്റിന്റെ ചുമതല. അച്ഛന്റെ മരണ ശേഷമാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കുഞ്ഞുനാൾ മുതൽ ഓരോ കാര്യങ്ങൾ കണ്ട് പഠിച്ച് ശീലിച്ചു വരുന്നതാണെന്നും ശോഭ പറയുന്നു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന വി.ശോഭ വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ സജീവമായത്. പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, ഉത്സവത്തിന്റെ ആദ്യ വനിതാ ജനറൽ കൺവീനർ എന്നീ പദവികളും ശോഭ വഹിച്ചിട്ടുണ്ട്.