രാമപ്രതിഷ്ഠ ആഘോഷമാക്കി മലയാളികൾ, കൊച്ചിയിൽ ഒത്തുകൂടി നാനാമതസ്ഥർ

കൊച്ചി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. നൂറ്റാണ്ടുകളായുള്ള ഭാരത ജനതയുടെ സ്വപ്നമാണ് ഇന്ന് സഫലമായത്. ഇന്ന് ഓരോ രാമഭക്തനും അഭിമാനംകൊള്ളുന്ന ദിനം തന്നെയാണ്. ഭാരതം ഒന്നാകെ ആഘോഷത്തിമിർപ്പിലാണ്. കേരളത്തിൽ കൊച്ചിയിലും നാനാമതസ്ഥർ ഒത്തുകൂടി.

കൊച്ചിയിലെ തിരുമല ക്ഷേത്രത്തിൽ ഹിന്ദുസമൂഹം ഒത്തുകൂടുകായും അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്തു. ഒരു രാമഭക്തനും പ്രധാനമന്ത്രിക്കാണ് നന്ദി പറയുന്നത്. ഇന്ന് ഇത്തരമൊരു ചരിത്ര സംഭവം ഉണ്ടാകാൻ കാരണമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെയാണ് ഓരോ ഭക്തനും നന്ദി പറയുന്നത്.