ബിഎഡ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: ബിഎഡ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ. ബിഎഡ് കോളജ് വിദ്യാര്‍ഥിനിയായ അഭിരാമിയാണ് മരിച്ചത്. 23 വയസായിരുന്നു. കോഴിക്കോട് പയ്യോളി അയനിക്കാട് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം.

പൊലീസ് സംഭവസ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.