പീഡന കേസില്‍ ജയിലില്‍ കഴിയുന്ന ബാബാ ഗുര്‍മീതിന് വീണ്ടും പരോള്‍, ഈ വര്‍ഷം മാത്രം മൂന്നാമത്

ചണ്ഡീഗഡ്. പീഡനക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവിദ ആള്‍ ദൈവം ദേര സച്ച സൗധ മേധാവിയുമായ ബാബ ഗുര്‍മിത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍. 21 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്. ഈ വര്‍ഷം തന്നെ മൂന്നാം തവണയാണ് പരോള്‍ ലഭിക്കുന്നത്.

ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ച കേസില്‍ 2017ലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. 20 വര്‍ഷത്തേക്കാണ് ശിക്ഷ. ബാബ ഗുര്‍മീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ക്ക് ഇതുവരെ അഞ്ച് തവണ പരോള്‍ നല്‍കി.