‘ഇതെന്താ പഞ്ചായത്ത് കിണറോ..?’ ; സാധികയുടെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് ആരാധകന്റെ മറുപടി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ടെലിവിഷന്‍ അവതാരകയും നടിയുമായ സാധിക.കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു താരം ധരിച്ചിരുന്നത്.

ചിത്രം പെട്ടെന്ന് ശ്രദ്ധ നേടുകയും നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തുകയും ചെയ്തു. ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആള്‍ക്ക് മറ്റൊരാള്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാധികയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമ്റ്റുകള്‍ വരുന്നത് ഇത് ആദ്യമല്ല . ഇതിനുള്ള മറുപടി താരം തന്നെ കൊടുക്കാറുമുണ്ട്.

‘ഇതെന്താ പഞ്ചായത്ത് കിണറാണോ ?’. എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് സാധിക മറുപടി നല്‍കിയില്ല.എന്നാല്‍ മറ്റൊരാള്‍ ഇതിന് മറുപടി നല്‍കുകയും അത് ശ്രദ്ധനേടുകയും ചെയ്തു. . ‘ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണ്’ ഇതാണ് മറുപടിയായി ഒരു പ്രേക്ഷകന്‍ നല്‍കിയത്.