ബാഗ്പത്തിൽ മുസ്ലിങ്ങൾ കൈയ്യേറിയ ക്ഷേത്ര സ്ഥാനങ്ങൾ വിട്ടുകൊടുക്കാൻ വിധി

മറ്റൊരു ഹിന്ദു ക്ഷേത്രവും കൂടി തിരികെ നല്കാൻ കോടതി നടപടി. ബാഗ്പത്തിൽ മുസ്ലിങ്ങൾ കബറിസ്ഥാനാക്കി മാറ്റിയ മഹാഭാരത കാല നിർമിതികളും സ്ഥലവും ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കാൻ കോടതി വിധി.

അയോധ്യ – കാശി – മഥുര പോലെ ഉത്തരേന്ത്യയിൽ മുപ്പതിനായിരത്തോളം ഹിന്ദു ബുദ്ധ ജൈന ആരാധനാലയങ്ങളാണ് ഇസ്ലാം അധിനിവേശത്തിൽ തകർക്കുകയും മസ്ജിദുകളോ കബറിസ്ഥാനുകളോ ആയി മാറുകയും ചെയ്തത്.

മഹാഭാരത യുദ്ധം ഒഴിവാക്കാൻ ദൂതു പോയ ശ്രീകൃഷ്ണൻ പാണ്ഡവർക്കായി അപേക്ഷിച്ച അഞ്ചു ഗ്രാമങ്ങളിലൊന്നാണ് ബാഗ്പത്. മഹാഭാരത കാലത്തു തന്നെ ജനാവാസവും സംസ്കാരവും നിറഞ്ഞ ഗ്രാമം. മഹാഭാരത കാലത്തെ പുരാതന നിർമിതികളും ഗുഹകളുമൊക്കെയുള്ള സ്ഥലം. ഹിന്ദു ക്ഷേത്രങ്ങളൊക്കെ നിലനിന്ന ബാഗ്പത് മുസ്ലിം അധിനിവേശത്തിൽ നിലംപരിശായി.

ബാഗ്പത്ത് ഹിന്ദു ക്ഷേത്രങ്ങളുടെ നഗരിയായിരുന്നു. മുസ്ളീം അധിനിവേശത്തിൽ ഹിന്ദു മതം നശിപ്പിച്ച് ഇസ്ളാം മതം സ്ഥാപിക്കാൻ വേണ്ടി ഇവിടെ തകർക്കൽ നടത്തി. ക്ഷേത്ര നഗരി തകർത്തു. മുസ്ളീങ്ങളേ  ഖബർ അടക്കാൻ തുടങ്ങിയപ്പോൾ ഹിന്ദുക്കൾ അവശേഷിക്കുന്നവരും ക്ഷേത്രം ഉപേക്ഷിക്കുകയായിരുന്നു

ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങൾ നശിപ്പിക്കാൻ മുഗളന്മാരും തുഗ്ലക്കുമാരും സ്വീകരിച്ച തന്ത്രമുണ്ട്. ക്ഷേത്ര വിഗ്രഹം തകർക്കുക. ക്ഷേത്ര ഗർഭഗൃഹത്തിനുള്ളിൽ ഖബർ സ്ഥാപിച്ച് അശുദ്ധമാക്കുക. മൃതദേഹം അടക്കിയ ക്ഷേത്രങ്ങൾ അശുദ്ധമായെന്ന വിശ്വാസത്തിൽ ഹിന്ദുക്കൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യും.അത്തരമൊരു പ്രദേശമാണ് ഹിന്ദുക്കൾ കോടതി വിധിയിലൂടെ നേടിയെടുത്തത്.