രാമക്ഷേത്ര വിഷയം ഹ്രസ്വകാലത്തേക്ക് മാത്രമേ ബിജെപിക്ക് അനുകൂലമായി നില്‍ക്കുവെന്ന് ശശി തരൂര്‍

ജയ്പൂര്‍. രാമക്ഷേത്ര വിഷയം ഹ്രസ്വകാലത്തേക്ക് മാത്രമേ ബിജെപിക്ക് അനുകൂലമായിരിക്കുവെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗുണം ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജനം ഓരു സമയം കഴിയുമ്പോള്‍ അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങും. ജനം അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട സമയം അതികൃമിച്ചു.

രാജ്യത്തിന് ആവശ്യം സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ കൂടി ഉള്‍ക്കൊള്ളുന്ന സാമ്പത്തിക മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അതിലൂടെ മാത്രമേ ജിവിത വിജയം നേടാന്‍ സാധിക്കുവെന്ന് ശശി തരൂര്‍ പറഞ്ഞു.

അയോധ്യയില്‍ തങ്ങള്‍ എത്തിയില്ല എന്ന് കരുതി ഹൈന്ദവ വിശ്വാസത്തിന് എതിരാണ് എന്നല്ല. താന്‍ ചെറുപ്പം മുതല്‍ രാമനെ ആരാധിക്കുന്നു. ബിജെപിക്ക് രാമനുമേല്‍ യാതൊരു അവകാശവുമില്ലെന്ന് ഓര്‍ക്കണമെന്നും. എനിക്ക് എപ്പോഴാണോ അവിടേക്ക് പോകാന്‍ തോനുന്നത് അപ്പോള്‍ പോകുമെന്നും ശശി തരൂര്‍ പറഞ്ഞു.