125 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല, മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

തൃശൂർ: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജി പരിഗണിക്കവെ പോലീസിന്റെ വീഴ്ചയിൽ
ഹൈക്കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പ്രതിക്കെതിരെ ​ഗുരുതര കുറ്റമായിരുന്നു ചുമത്തിയിരുന്നത്. പ്രതിയുടെ പൂർവ്വകാല ചരിത്രം വളരെ മോശമായിരുന്നിട്ടും അർഹതയില്ലാത്ത
ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും കോടതി പറഞ്ഞു. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാലാണ്
ജാമ്യം നൽകാൻ നിർബന്ധിതമായതെന്നും കോടതി വ്യക്തമാക്കി.