ക്ലാസിൽ ഇരിക്കാൻ പറഞ്ഞാലും കുട്ടികൾ വരും, മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരമാണ് മുഖ്യമന്ത്രി

കോഴിക്കോട്. നവകേരള സദസില്‍ കുട്ടികള്‍ വരുന്നത് എതിര്‍ക്കപ്പടേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികള്‍ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം ലഭിക്കുമ്പോള്‍ അവര്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനെ പ്രതിപക്ഷം വിമര്‍ശിച്ചിട്ട് കാര്യമില്ല. ഞങ്ങള്‍ ഇപ്പോള്‍ കാണുന്നത് സ്‌കൂളിന്റെ മതിലിന്റെ മേല്‍ നിന്ന് ചെറിയ കുട്ടികള്‍ കൈവീശി ചിരിക്കുകയും ഒക്കെ ചെയ്യുന്നതാണ്. കേരളത്തിലെ മന്ത്രിസഭയെ ഒന്നിച്ച് കാണാനുള്ള അവസരം അവര്‍ക്ക് ലഭിക്കുകയല്ലെ. ആ സന്തോഷമാണ് അവര്‍ പങ്കുവെക്കുന്നത്. അത് അവരുടെ ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും ഒര്‍ക്കാന്‍ സാധിക്കുന്ന കാര്യമായിരിക്കും.

അത് ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ട. നവകേരള യാത്രയ്ക്ക് കുട്ടികളെയും ബസുകളെയും അയയ്‌ക്കെരുതെന്ന് ഹൈക്കോടതി പറഞ്ഞിരിന്നു.