രണ്ടാം വിവാഹിതനാവാന്‍ തയ്യാര്‍, ആലോചനകളുണ്ടെന്ന് ബാല, വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകര്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് സ്വദേശിയാണെങ്കിലും നായകനും സഹനടനും വില്ലനുമായൊക്കെ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ലോക്ക്ഡൗണ്‍ സമയം തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ച് ബാല പറഞ്ഞിരുന്നു. മലയാളി ഗായിക അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹ ബന്ധം ഇരുവരും പിരിയുകയായിരുന്നു. ഇപ്പോള്‍ രണ്ടാമത് ഒരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി താരം നല്‍കിയിരുന്നു. ബാലയുടെ ഈ പ്രതികരണത്തിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്. ജീവിതത്തിലെ നല്ല മൂഹുര്‍ത്തങ്ങള്‍ വരാന്‍ പോവുന്നുണ്ട്. നല്ല പ്രൊപ്പോസല്‍സ് ഉണ്ട്. എവിടെയൊക്കെയോ പോയി ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ വീട്ടില്‍ സ്‌നേഹം നിറഞ്ഞ് നില്‍ക്കണം. അത്രയേ എനിക്കുള്ളു. കഴിക്കാന്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും സ്‌നേഹവും സമാധാനവും മാത്രം മതിയെന്നാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാല നല്‍കിയ മറുപടി. .

ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇനിയും വിവാഹത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായാല്‍ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യുകയുള്ളു. അന്തസ്സായി തന്നെ വിവാഹം നടത്തുമെന്നും ബാല പറഞ്ഞിരുന്നു.

ബാല വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്. ഒരുപാട് വൈകി പോയി. ഈ തീരുമാനം കുറച്ച് കൂടി മുന്നേ എടുക്കാമായിരുന്നു. എങ്കിലും സാരമില്ല. കല്യാണത്തിന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. ബാലയ്ക്ക് നല്ലൊരു കുടുംബം ഉണ്ടാവട്ടേ. എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.