കൂടുതൽ കേസുകൾ ദിലീപിന്റെ തലയിലേക്ക്, മാഡത്തെയും ദിലീപിനെയും ബാലചന്ദ്രകുമാര്‍ കുടുക്കി

കൊച്ചി. നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ള സംഭാഷണം പ്രതി ദിലീപിന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനാഫലം ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ പ്രതി ദിലീപിന്റെത് എന്ന നിർണായക വിവരങ്ങൾ പുറത്തു വിട്ട് ഫൊറൻസിക് റിപ്പോർട്ട്.

ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് പറയുന്നുണ്ട്. ഈ റിപോർട്ടുകൾ എല്ലാം തന്നെ വിചാരണ കോടതിക്ക് കൈമാറിയിരികുകയാണ്. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ ദിലിപിന് എതിരെയുള്ള കുരുക്കുകൾ മുറുകി. ഈ കേസിൽ ദിലീപിനൊപ്പം ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞു.

നാൽപ്പതോളം വരുന്ന ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ഈ സംഭാഷണങ്ങളിലെ ശബ്ദങ്ങൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ് , അപ്പു, ശരത് എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാർ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. ശബ്ദ സംഭാഷണങ്ങളിൽ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

എന്നാൽ ശബ്ദ രേഖകൾ വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകർ ഉൾപ്പടെ നേരത്തേ ആരോപിച്ചിരുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങൾ പരിശോധിച്ചത്. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം, ഇതിനു മുൻപ് തന്നെ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഏറെ നിര്‍ണായകമായ ചില ശബ്ദരേഖകള്‍ ആയിരുന്നു ഇതെല്ലാം. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണമായിരുന്നു ഇതില്‍ ഏറെ ഗൗരവമേറിയത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമായതെന്നായിരുന്നു ഈ സംഭാഷണത്തിലുണ്ടായിരുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു.

കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നേരത്തെ സംഭവത്തിന് പിന്നില്‍ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതെല്ലാം ആയിരുന്നു ഫോറന്‍സിക് ,പരിശോധിച്ചതും .ഇതുകൂടാതെ ദിലീപും അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിച്ചതെന്ന് കരുതുന്ന മറ്റൊരു ശബ്ദരേഖയും പരിശോധിച്ചു.

ആ ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെയാണ്: “ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ചുരക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പട്ടു”-എന്നാണ് സംഭാഷണത്തിലുള്ളത്. ദിലീപ് സൂചിപ്പിക്കുന്നപെണ്ണ് കേസിലെ ‘മാഡം’ എന്നറിയപ്പെടുന്ന വ്യക്തിയാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്,ഈ ശബ്ദരേഖയാണ് ശാസ്ത്രീയപരിശോധനയ്ക്ക് ഫൊറന്‍സിക് ലാബില്‍ നല്‍കിയത്. അത് ഒറിജിനൽ ആണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അതേസമയം, ഈ ശബ്ദരേഖ തന്റേതല്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ ദിലീപിന്റെ മറുപടി. എന്നാല്‍ ഇത് ദിലീപിന്റെ ശബ്ദമാണെന്ന് തെളിയിക്കുന്നതാണ് ഫൊറൻസിക് റിപ്പോർട്ട്.

ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ താരതമ്യം ചെയ്താണ് പരിശോധിച്ചത്.