ബഷീറിന് എന്താണ് മനസ്സിൽ ഉള്ളതെന്ന് എനിക്ക് അറിയാം, പഠിക്കുമ്പോഴും എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു, ബഷീർ സുഹാന പ്രണയ കഥ

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. മഷൂറ അടുത്തിടെയാണ് അമ്മയായത്.

സുഹാനയുടെയും ബഷീറിന്റെയും ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്. എല്ലാദിവസവും ഇവൾക്ക് ഭക്ഷണം വാങ്ങികൊടുക്കുന്നത് ഞാൻ ആയിരുന്നു. ഡെയിലി കോളേജിൽ കേറുന്നതിന് മുൻപേ തന്നെ കൊണ്ട് പോയി ബ്രേക്ക് ഫാസ്റ്റ് മുതൽ ഉച്ചക്കത്തെ ഊണ് വരെ വാങ്ങിക്കൊടുക്കുമായിരുന്നു. ബിസിനെസ്സ് ചെയ്യുന്ന സമയത്താണ് ഇതൊക്കെ. അതൊക്കെ മാറ്റി വച്ചിട്ടാണ് ഓടി വന്നു ഉച്ചക്ക് ഇവൾക്ക് ചോറൊക്കെ വാങ്ങിക്കൊടുക്കുന്നത്. കോളേജിൽ നിന്നും വൈകിട്ട് ഇറങ്ങിയാൽ അപ്പോൾ തന്നെ അവൾക്ക് സ്‌നാക്‌സും മറ്റും വാങ്ങി കൊടുക്കും- ഒരു ഉത്തരവാദിത്വം പോലെ.

ഇവളുടെ കോളേജ് ഫീസ് വരെ ഞാൻ ആയിരുന്നു അടക്കുന്നത്. ഞാൻ ഇവളെ ശരിക്കും കെട്ടീട്ട് ഇല്ലെന്നേ ഉള്ളൂ. ഒരു ഒന്നൊന്നര വർഷത്തോളം ഇവളുടെ കംപ്ലീറ്റ് കാര്യങ്ങൾ ഞാൻ ആണ് നോക്കിയത്. ഇവളുടെ സകലചിലവുകളും, ഡ്രെസ്സും കാര്യങ്ങളും എല്ലാം ഞാൻ തന്നെയാണ് നോക്കിയത്. ഇതുകൂടാണ്ട് ബിസിനെസ്സിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ വിഹിതത്തിൽ നിന്നും സ്വര്ണാഭരങ്ങളും വാങ്ങിക്കുമായിരുന്നു. ആ സമയത്ത് ഫുട്പാത്തിൽ ആയിരുന്നു കച്ചവടം.

കമ്മലും, വളയും, മോതിരവും എല്ലാം ഫുഡ് പാത്തിൽ കച്ചവടം ചെയ്തുകിട്ടുന്ന പൈസ കൊണ്ടാണ് ഇവൾക്ക് വാങ്ങി കൊടുത്തിട്ടുള്ളത്. ഏതാണ്ട് അഞ്ചാറുപവന്റെ സ്വർണ്ണാഭരണങ്ങൾ ഞാൻ വാങ്ങി കൊടുത്തു അന്ന് തന്നെ. അതുക്കെ അത്യാവശ്യം ബിസിനെസ്സ് ഒക്കെ ഉള്ള സമയത്താണ്. എന്നാൽ പിന്നെ ഒരു അവസരത്തിൽ ഇതൊക്കെ കഷ്ടപ്പാട് വന്നപ്പോൾ വിൽക്കേണ്ട അവസ്ഥയും ഉണ്ടായി. ബിസിനെസ്സ് നഷ്ടത്തിൽ ആയപ്പോഴാണ്. വിവാഹം ആയ സമയത്ത് ഒന്നോ രണ്ടോ ഗ്രാമിന്റെ ആഭരണമാണ് വാങ്ങിക്കാൻ കഴിഞ്ഞത്.

ബഷീറിന്റെ എല്ലാ സ്വഭാവവും എനിക്ക് നൂറുശതമാനവും ഇഷ്ടമാണ്. നമ്മൾ എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം ഇദ്ദേഹത്തിൽ നിന്നും എനിക്ക് കിട്ടും. നൂറിൽ നൂറു ശതമാനം മാർക്കും അക്കാര്യത്തിൽ കൊടുക്കാം. ആദ്യം ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. പിന്നെയാണ് ഭർത്താവാകുന്നത്. ആദ്യം എടാ പോടാ എന്നതിൽ നിന്നുമാണ് ഇവിടേക്ക് എത്തിയത്.

ഇപ്പോഴത്തെ റിലേഷന്ഷിപ്പില് ഉള്ള ആളുകൾക്ക് ഒരു ഉപദേശവും കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബഷീർ പറയുന്നത്. ഇവൻ രണ്ടുകെട്ടിയതാണ് എന്ന ചിന്ത ഇപ്പോഴും ആളുകളുടെ മനസ്സിൽ ഉണ്ട്. ഒരു പുച്ഛത്തോടെയാണ് ആളുകൾ എടുക്കുക. അപ്പോൾ ഞാൻ എന്ത് പറഞ്ഞാണ് ഉപദേശിക്കുന്നത് ബഷീർ പറയുന്നു. അത്ര വര്ഷം സ്നേഹിച്ച ബഷീറിന് എന്താണ് മനസ്സിൽ ഉള്ളതെന്ന് എനിക്ക് അറിയാം. ബഷി എന്താണ് എന്ന് എനിക്ക് കൃത്യമായി അറിയാം,അകവും പുറവും അറിഞ്ഞവളാണ് ഞാൻ. അതുകൊണ്ടാണ് മഷൂറയുമായുള്ള ബന്ധത്തെ അംഗീകരിച്ചത്- സുഹാന പറഞ്ഞു.